( യൂനുസ് ) 10 : 10

دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ ۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

അതില്‍ അവരുടെ കീര്‍ത്തനം 'അല്ലാഹുവേ നീ എത്ര പരിശുദ്ധന്‍' എന്നും അതില്‍ അവരുടെ അഭിവാദ്യം 'സമാധാനം' എന്നുമായിരിക്കും, എപ്പോഴുംഅവസാനത്തെ അവരുടെ പ്രാര്‍ത്ഥന നിശ്ചയം സര്‍വ്വസ്തുതിയും സര്‍വ്വലോ കങ്ങളുടെ നാഥനായ അല്ലാഹുവിനാകുന്നു എന്നുമായിരിക്കും.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല എന്നിരിക്കെ ഒറ്റപ്പെ ട്ട വിശ്വാസി എല്ലാ ഇരുത്തങ്ങളിലും നിര്‍ത്തങ്ങളിലും കിടത്തങ്ങളിലും അല്ലാഹുവിനെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്തുകൊണ്ടും സ്തുതിച്ചുകൊണ്ടും നിലകൊള്ളുന്ന വനും, 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണപ്രദമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്നവനുമാണ്. 1: 1 ല്‍ വിവരിച്ച പ്രകാരം വിധിദിവസം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് വിധികല്‍പിക്കപ്പെ ടുക എന്ന ബോധത്തില്‍ ഇവിടെ ജീവിക്കുന്ന അവന്‍ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നവനുമാണ്. അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്ന വിശ്വാസികളായ ജനത അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട്-അവര്‍ അവരുടെ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, അല്ലെങ്കില്‍ എത്ര അടുത്തവരാണെങ്കിലും ശരി-മമതയില്‍ വര്‍ത്തിക്കുകയില്ല, അക്കൂട്ടരുടെ ഹൃദയങ്ങളിലാ ണ് വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്, അല്ലാഹുവില്‍ നിന്നുള്ള ഒരു റൂഹ്-ചൈതന്യം -കൊണ്ട് അവരെ ശക്തിപ്പെടുത്തുകയും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരി ക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്, അതില്‍ അവര്‍ നിത്യവാസികളായിരിക്കും; അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിന്‍റെ സംഘക്കാര്‍, അറിഞ്ഞിരി ക്കുക, അല്ലാഹുവിന്‍റെ സംഘക്കാര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 58: 22 ല്‍ പറഞ്ഞി ട്ടുണ്ട്.

ഐഹികലോകത്ത് തങ്ങളുടെ നാഥനെ ഭയപ്പെട്ട് ജീവിച്ചിരുന്നവര്‍ വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടുകയും അവിടെ എത്തിയാല്‍ അ തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും അതിന്‍റെ പാറാവുകാര്‍ അവരോട് പറയുന്നതുമാണ്: 'നിങ്ങള്‍ക്ക് സമാധാനം, നല്ലതുതന്നെ, നിങ്ങള്‍ ശാശ്വതരായി പ്രവേശിച്ചുകൊള്ളുക' എന്ന്39: 73 ല്‍ പറഞ്ഞിട്ടുണ്ട്. 36: 55-57 ല്‍, സ്വര്‍ഗവാസികളുടെ അനുഭൂതികള്‍ വിവരിച്ചശേഷം 36: 58 ല്‍, കാരുണ്യവാനായ അവരുടെ നാഥനില്‍ നിന്നുള്ള അവരോടുള്ള വാ ക്ക് സമാധാനം എന്നായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താ തെ പിശാചിനെ സേവിച്ചുകൊണ്ട് ഇവിടെ ജീവിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് 70: 4 ല്‍ പറഞ്ഞ 50,000 വര്‍ഷം ദൈര്‍ഘ്യമുള്ള വിധിദിവസം, 'ഓ ഭ്രാ ന്തന്മാരേ, ഇന്നേ ദിനം നിങ്ങള്‍ മാറിനില്‍ക്കുക' എന്ന് പറയപ്പെടുന്നതാണ് എന്ന് 36: 59 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയായ അല്ലാഹുവിന്‍റെ അതേ സ്വഭാവം തന്നെയാണ് സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസികള്‍ ഐഹികലോകത്തും വെച്ചുപുലര്‍ത്തുക. 3: 136; 4: 144; 7: 43 വിശദീകരണം നോക്കുക.