فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ
അപ്പോള്‍ ഇന്നേദിനം നിന്‍റെ ജഡം മാത്രം നാം രക്ഷപ്പെടുത്തും-പിന്‍തലമുറകള്‍ക്ക് നീയൊരു ദൃഷ്ടാന്തമാകേണ്ടതിന് വേണ്ടി, എന്നാല്‍ മനുഷ്യരില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെത്തൊട്ട് പ്രജ്ഞയറ്റവര്‍ തന്നെയാണ്.
26: 52-66 ല്‍, അല്ലാഹുവിന്‍റെ ദാസന്‍മാരെയും കൂട്ടി രാത്രിക്കുരാത്രി പുറപ്പെടണ മെന്നും നിങ്ങള്‍ പിന്തുടരപ്പെടുമെന്നും മൂസാക്ക് അല്ലാഹു ദിവ്യസന്ദേശം നല്‍കിയതാ യി പറഞ്ഞിട്ടുണ്ട്. 'നിശ്ചയം ഇവര്‍ ഒരു ചെറിയ ഒറ്റപ്പെട്ട വിഭാഗമാണ്, നാം ഒരുമിച്ചുകൂ ടി അവരെ പിടിച്ചുകെട്ടുകതന്നെ വേണം' എന്ന് പറഞ്ഞുകൊണ്ട് ഫിര്‍ഔന്‍ പട്ടണങ്ങ ളിലേക്ക് ശിപായിമാരെ അയച്ച് പട്ടാളക്കാരെ ഒരുമിച്ചുകൂട്ടുകയുണ്ടായി. അങ്ങനെ ഫി ര്‍ഔനിനെയും അനുയായികളെയും അവരുടെ തോട്ടങ്ങളില്‍ നിന്നും അരുവികളില്‍ നിന്നും മാന്യമായ സ്ഥാനങ്ങളില്‍ നിന്നും ആര്‍ഭാടങ്ങളില്‍ നിന്നും നാം പുറപ്പെടുവിക്കുകയും അപ്രകാരം അതെല്ലാം അനന്തരാവകാശമായി ഇസ്റാഈല്‍ സന്തതികള്‍ക്ക് നല്‍കുകയും ചെയ്തു. നേരം പുലരാറായപ്പോഴേക്കും ഫിര്‍ഔനും സംഘവും ഇസ്റാ ഈല്‍ സംഘവുമായി കണ്ടുമുട്ടി. അപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: നി ശ്ചയം നാം പിടികൂടപ്പെടുമല്ലോ, മൂസാ പറഞ്ഞു: അല്ല, നിശ്ചയം എന്‍റെകൂടെ എന്‍റെ നാഥനുണ്ട്, അവന്‍ എനിക്ക് മാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും. 'നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കുക' എന്ന് അല്ലാഹു മൂസാക്ക് ദിവ്യസന്ദേശം നല്‍കി, അങ്ങനെ മൂസാ അടിച്ചപ്പോള്‍ കടലിലെ വെള്ളം രണ്ട് വലിയ മലകളെന്നോണം രണ്ട് ഭാഗത്തേക്കും മാ റിനിന്നു. അങ്ങനെ 20: 77 ല്‍ പറഞ്ഞ പ്രകാരം സമുദ്രത്തില്‍ അവര്‍ക്കൊരു ഉണങ്ങിയ വഴി ഒരുക്കിക്കൊടുത്തു. അവരെ കടല്‍കടത്തി മറുകരയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയ അല്ലാഹു മൂസായോട് വടികൊണ്ട് രണ്ടാമത് അടിക്കാതെ സമുദ്രത്തെ പിളര്‍ന്നതായി ത്തന്നെ വിടുക എന്ന് 44: 24 ല്‍ പറഞ്ഞ പ്രകാരം കല്‍പിച്ചു. ഫിര്‍ഔനിനെയും സംഘത്തെയും കടലിലേക്ക് അടുപ്പിച്ച് മാറിനിന്ന വെള്ളത്തെ ഒരുമിച്ചുകൂട്ടി കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തു. റൂഹ് തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഫിര്‍ഔന്‍ പ്രഖ്യാപിച്ചു: ഇസ്റാഈല്‍ സന്തതികളെ ഏതൊരു ഇലാഹില്‍ വിശ്വസിച്ചതിന്‍റെ പേരിലാണോ കടല്‍ പിളര്‍ത്തി രക്ഷപ്പെടുത്തിയത്, ആ ഇലാഹില്‍ ഞാന്‍ ഇതാ വിശ്വസിക്കുന്നു, ഞാ ന്‍ അവന് സര്‍വ്വസ്വം അര്‍പ്പിച്ച മുസ്ലിംകളില്‍ പെട്ടവനുമായിരിക്കുന്നു. ഇതില്‍ നിന്ന് ഫിര്‍ഔനിന് ഇസ്റാഈല്‍ സന്തതികള്‍ വിശ്വസിച്ച ഇലാഹിനെ ശരിക്കും പരിചയമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. അല്ലാഹു മറുപടി നല്‍കി: ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ഇതിനുമുമ്പ് നീ ധിക്കാരിയും നാശകാരികളില്‍ പെട്ടവനുമായിരുന്നു. റൂ ഹ് തൊണ്ടക്കുഴിയിലെത്തുന്ന മരണവെപ്രാള സമയത്ത് വിശ്വാസം സ്വീകരിക്കുന്നതു കൊണ്ട് പ്രയോജനമില്ല എന്നും അത്തരക്കാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയി ല്ല എന്നും 4: 17-18 ല്‍ പറഞ്ഞിട്ടുണ്ട്.
ഫിര്‍ഔനിന്‍റെ ശരീരം ഏകദേശം 2800 കൊല്ലത്തോളം അല്ലാഹു കടലില്‍ ത ന്നെ സൂക്ഷിക്കുകയും ശേഷം ഈജിപ്തിലെ മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. അന്ത്യനാള്‍ വരെയുള്ള ജനതക്ക് അല്ലാഹുവിന്‍റെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഒരു ദൃഷ്ടാ ന്തമായിട്ടാണ് അവന്‍റെ ശരീരം അല്ലാഹു രക്ഷപ്പെടുത്തി സൂക്ഷിച്ചിട്ടുള്ളതെന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ ജനങ്ങളില്‍ അധികപേരും അവന്‍റെ ഇത്തരം ദൃഷ്ടാന്തങ്ങളെത്തൊട്ട് അശ്രദ്ധരായവര്‍ തന്നെയാണ്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളില്‍ ഒന്നാണ് ഫിര്‍ഔനിന്‍റെ ഭൗതികശരീരം. ബാക്കി 6235 സൂക്തങ്ങളില്‍ അടങ്ങിയിരിക്കുന്നത് എ ന്താണെന്ന് അന്വേഷിക്കുന്നവര്‍ക്കും അതിനുവേണ്ടി കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും ഉപയോഗപ്പെടുത്തുന്നവര്‍ക്കും മാത്രമാണ് ഫിര്‍ഔനിന്‍റെ ശരീരം ഒരു ദൃഷ് ടാന്തമായിത്തീരുന്നത്. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം പ്രജ്ഞയറ്റ ഗ്വാഫിലീങ്ങളും ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഗാവീങ്ങളുമാണ്. 7: 179; 9: 67-68, 125; 10: 75 വിശദീകരണം നോക്കുക.