( അല്‍ അസ്വര്‍ ) 103 : 2
إِنَّ الْإِنْسَانَ لَفِي خُسْرٍ
നിശ്ചയം, മനുഷ്യന് നഷ്ടത്തില്‍ തന്നെയാകുന്നു,
സത്യവും തെളിവുമായ അദ്ദിക്ര്‍ ആദ്യപ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന് മുഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്ക്കും അവതരിപ്പിച്ചിട്ടുള്ളത് ഏകദൈവത്തെ ഇലാഹായും ഉടമയായും രാജാവായും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്ന് 21: 23-25; 32: 4 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹൃദയത്തില്‍ കുടികൊള്ളുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള അദ്ദിക്റിനെ തള്ളിപ്പറയുന്ന എക്കാലത്തുമുള്ള മനുഷ്യരും നഷ്ടത്തിലാണ് എന്നാണ് കാലത്തിനും സമയത്തിനും അതീതനായ, ആദ്യവും അന്ത്യവുമില്ലാത്ത ത്രികാലജ്ഞാനിയായ നാഥന് പറയുന്നത്. 11: 17; 95: 4-5; 100: 6-7 വിശദീകരണം നോക്കുക.