وَلِلَّهِ يَسْجُدُ مَنْ فِي السَّمَاوَاتِ وَالْأَرْضِ طَوْعًا وَكَرْهًا وَظِلَالُهُمْ بِالْغُدُوِّ وَالْآصَالِ ۩
ആകാശഭൂമികളിലുള്ളവരും അവരുടെ നിഴലുകളുമെല്ലാം തന്നെ അനുസരണത്തോടുകൂടിയോ നിര്‍ബന്ധിതമായോ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു.
നിഴലുകള്‍ സാഷ്ടാംഗം പ്രണമിക്കുന്നു എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, വസ്തുക്കളുടെ നിഴലുകള്‍ രാവിലെയും വൈകുന്നേരവും പടിഞ്ഞാറോട്ടും കിഴക്കോട്ടും ചായു ന്നു എന്നാണ്. അതുവഴി ഈ വസ്തുക്കളെല്ലാം അവയുടെ ഉടമയായ അല്ലാഹുവിന്‍റെ കല്‍പന അനുസരിക്കുന്നു. 16: 48-50 ല്‍, അല്ലാഹു സൃഷ്ടിച്ച ഓരോന്നിന്‍റെയും നിഴല്‍ അവനെ വണങ്ങിക്കൊണ്ട് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ വിനയത്തോടെ നോക്കിക്കാണുന്നില്ലേ? ആകാശഭൂമികളിലുള്ള എല്ലാ ജീവികളും മലക്കുകളും അല്ലാഹുവിനെ പ്രണമിക്കുന്നു, അവര്‍ അഹങ്കരിക്കുന്നില്ല. അവരുടെ മേലേയുള്ള നാഥനെ അവര്‍ ഭയപ്പെടുകയും അവന്‍റെ കല്‍പനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് പറയുന്നുണ്ട്. സാഷ്ടാംഗ പ്രണാമത്തിന്‍റെ സൂക്തങ്ങള്‍ വാ യിക്കുമ്പോഴും കേള്‍ക്കുമ്പോഴും അല്ലാഹുവിന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ അ വന്‍റെ പ്രീതിയും സാമീപ്യവും തേടിക്കൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ്. അദ്ദിക് റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ ഹീനമായ ശിക്ഷ ബാധകമായവരായതിനാല്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കാത്തവരാ ണ്. അവര്‍ ആത്മാവ് പങ്കെടുക്കാതെയുള്ള നമസ്കാരങ്ങളില്‍ കോഴികൊത്തുന്ന വേഗ ത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകവഴി 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധ കമായവരാണ്. 7: 205-206 വിശദീകരണം നോക്കുക.