( ഇബ്രാഹിം ) 14 : 14

وَلَنُسْكِنَنَّكُمُ الْأَرْضَ مِنْ بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ

അവര്‍ക്ക് ശേഷം നിങ്ങളെ നാം ഭൂമിയില്‍ അധിവസിപ്പിക്കുകതന്നെ ചെയ്യും; അതാകുന്നു എന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും വാഗ്ദത്തത്തെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ളത്.

നിങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കുകയില്ല എന്നാണ് എല്ലാ കാലത്തു മുള്ള കാഫിറുകള്‍ പ്രവാചകന്മാരോടും വിശ്വാസികളോടും പറഞ്ഞിട്ടുള്ളത്. എന്നാല്‍ അല്ലാഹു പ്രവാചകന്‍മാരോടും വിശ്വാസികളോടും പറയുകയാണ്: നിങ്ങള്‍ ഭയപ്പെടരു ത്, അക്രമികളായിക്കൊണ്ട് ഈ നാട്ടില്‍ ജീവിതം തുടരാന്‍ സാധ്യമല്ല, അപ്പോള്‍ നിങ്ങ ളില്‍ ആരാണോ ഉടമയായ നാഥനെ അനുസരിക്കുന്നത്, അവരായിരിക്കും ഇവിടെ ജീ വിക്കുക. 24: 55 ല്‍, നിങ്ങളില്‍ നിന്നുള്ള വിശ്വാസികളായവരോടും ആ വിശ്വാസം ലോ കര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരോടും 'അവരുടെ മുമ്പുള്ളവരെ ഭൂമിയിലെ പ്രതിനിധികളാക്കിയതുപോലെ അവരെയും ഭൂമിയിലെ പ്രതിനിധികളാക്കുകതന്നെ ചെയ്യുമെന്ന്' അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്. അവര്‍ ഇഷ്ടപ്പെടു ന്ന ജീവിതരീതി നടപ്പിലാക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകതന്നെ ചെയ്യും, അവരുടെ ഭയത്തിനുശേഷം അവര്‍ക്ക് സുരക്ഷിതത്വവും സമാധാനവും പകരം നല്‍കുകയും ചെയ്യും, അവര്‍ എന്നെക്കൊണ്ട് ഒന്നിനെയും പങ്കുചേര്‍ക്കാതെ എനിക്കുവേണ്ടി മാത്രം ജീവിക്കുന്നവരാകട്ടെ, ആരാണോ അതിനുശേഷം നിഷേധിച്ചത്, അപ്പോള്‍ അവര്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് പറഞ്ഞിട്ടുണ്ട്. 21: 105 ല്‍, നിശ്ചയം ഭൂമി അനന്തരമെടുക്കുക നമ്മുടെ സജ്ജനങ്ങളായ അടിമകളാണെന്ന് അനുസ്മരണത്തിനുശേഷം സബൂറില്‍ രേഖപ്പെടു ത്തുകതന്നെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണോ വാഗ്ദത്തത്തെ ഭ യപ്പെടുന്നത,് അവരെ ഈ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തുക എന്ന് പറഞ്ഞുകൊണ്ടാണ് 50: 45 അവസാനിക്കുന്നത്. 7: 128-129; 9: 71-72; 10: 103 വിശദീകരണം നോക്കുക.