( ഇബ്രാഹിം ) 14 : 50

سَرَابِيلُهُمْ مِنْ قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ

അവരുടെ ഉടുപ്പുകള്‍ ടാര്‍ കൊണ്ടുള്ളതായിരിക്കും, അവരുടെ മുഖങ്ങള്‍ തീ യാല്‍ മൂടപ്പെടുകയും ചെയ്യും!

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ചുകൊണ്ട് കാ ക്കകാരണവന്മാരുടെ ജീവിതരീതി അന്ധമായി പിന്‍പറ്റി ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന ഫുജ്ജാറുകളുമാണ് യഥാ ര്‍ത്ഥ ഭ്രാന്തന്മാര്‍. ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത അവരെ 8: 22 ല്‍ ആയിരം സമു ദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്നും; 98: 6 ല്‍ കരയി ലെ ദുഷിച്ചജീവികള്‍ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. 6: 55; 7: 40; 36: 59-62 വി ശദീകരണം നോക്കുക.