مَا نُنَزِّلُ الْمَلَائِكَةَ إِلَّا بِالْحَقِّ وَمَا كَانُوا إِذًا مُنْظَرِينَ
മലക്കുകളെ നാം ലക്ഷ്യത്തോടുകൂടിയല്ലാതെ ഇറക്കാറില്ല, അവര്‍ ഇറങ്ങി യാല്‍ പിന്നെ അവര്‍ അവസരം നല്‍കപ്പെടുന്നവരാവുകയുമില്ല.
ഏതെങ്കിലും ഒരു ജനത മലക്കുകളെ ഇറക്കാന്‍ ആവശ്യപ്പെടുമ്പോഴേക്ക് അല്ലാ ഹു മലക്കുകളെ ഇറക്കുകയില്ല. ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കാനും മറഞ്ഞ കാര്യങ്ങ ളുടെ മറനീക്കിക്കാണിക്കാനും വേണ്ടി പ്രവാചകന്‍മാരെ നിയോഗിക്കുകയുമില്ല. പരലോകത്ത് വരാന്‍ പോകുന്ന രംഗങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി ഉള്‍ക്കാഴ്ചദായകമായ അദ്ദിക്ര്‍ എല്ലാ ഓരോര്‍ത്തര്‍ക്കും (ആത്മാവിന്) സ്വര്‍ഗത്തില്‍ വെച്ചുതന്നെ നല്‍കിയിട്ടുണ്ട്. ഏതെങ്കിലുമൊരു ജനതയുടെ കാര്യത്തില്‍ അന്തിമതീരുമാനം നടപ്പിലാക്കാ നാണ് മലക്കുകളെ നിയോഗിക്കുക. നിങ്ങളെ മരിപ്പിക്കാന്‍ ഏല്‍പിച്ചിട്ടുള്ള മലക്ക് നി ങ്ങളെ മരിപ്പിക്കുന്നതും പിന്നെ നിങ്ങളുടെ നാഥനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുന്നതുമാണ് എന്ന് കാഫിറുകളോട് പറയാന്‍ 32: 11 ല്‍ പ്രവാചകനോടും വിശ്വാസികളോടും കല്‍പിച്ചിട്ടുണ്ട്. ഇപ്പോള്‍ വിശ്വസിച്ചുകൊള്ളാം എന്ന് പറഞ്ഞ് രക്ഷപ്പെടാ നൊന്നും ആ സമയത്ത് സാവകാശം ലഭിക്കുകയില്ല. യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി കാണിക്കപ്പെടുന്നതുവരെ മാത്രമാണ് വിശ്വസിക്കാന്‍ നല്‍കപ്പെട്ട സമയം. 50: 22 ല്‍ കാഫിറുകളുടെ മരണരംഗം അല്ലാഹു വരച്ചുകാണിച്ചിരിക്കുന്നത് ഇങ്ങനെയാണ്; ഇപ്പോള്‍ ആ ത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിനെത്തൊട്ടുള്ള മൂടി നാം എടുത്ത് കളഞ്ഞിരിക്കുന്നു, ഇന്നേദിനം എല്ലാം തീക്ഷ്ണമായി നിനക്ക് കാണാവുന്നതാണ്. 18: 100-101 ല്‍, ദിക്രീ എന്ന ഗ്രന്ഥം കാണാനും കേള്‍ക്കാനും തയ്യാറാകാത്ത കാഫിറുകള്‍ക്ക് വിധിദിവസം നരകക്കുണ്ഠം അടുപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന തീരുമാനദിവസം കാഫിറുകളുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയോ അ വര്‍ക്ക് സാവകാശം നല്‍കപ്പെടുകയോ ഇല്ല എന്ന് 32: 29 ലും പറഞ്ഞിട്ടുണ്ട്.
'മലക്കുകളെ നാം ലക്ഷ്യത്തോടുകൂടിയല്ലാതെ ഇറക്കാറില്ല' എന്നതിന്‍റെ വിവക്ഷ മലക്കുകള്‍ സത്യം വഹിച്ചുകൊണ്ടേ വരികയുള്ളൂ എന്നാണ്. അതായത് മലക്കുകള്‍ വ രുന്നത് മിഥ്യയെ നശിപ്പിച്ച് തല്‍സ്ഥാനത്ത് സത്യത്തെ പ്രതിഷ്ഠിക്കാനാണ്. അഥവാ അല്ലാഹുവിന്‍റെ തീരുമാനവുമായി വരുന്ന അവര്‍ യഥാവിധി അത് നടപ്പിലാക്കുകതന്നെ ചെയ്യും. 25: 21-22 ല്‍, നാമുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കാത്ത കാഫിറുകള്‍ പറയുന്നു: എന്തുകൊണ്ട് ഞങ്ങളുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുന്നില്ല, അല്ലെങ്കില്‍ എ ന്തുകൊണ്ട് ഞങ്ങളുടെ നാഥനെ നേരില്‍ കാണുന്നില്ല, തീര്‍ച്ചയായും അവര്‍ സ്വന്തത്തോ ട് അഹങ്കരിച്ച പരിധിലംഘിച്ച ധിക്കാരികളായിരിക്കുന്നു. മലക്കുകളെ കാണുന്ന ദിനം ഇത്തരം ഭ്രാന്തന്‍മാര്‍ക്ക് ശുഭകരമായിരിക്കുകയില്ല, അന്ന് അവര്‍ പറയും: കാണേണ്ടാ, കാണേണ്ടാ! കാണാത്ത ഒരു മറ രൂപപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! എന്ന്. 4: 97; 6: 8-10, 158; 7: 37-40 വിശദീകരണം നോക്കുക.