( അന്നഹ്ൽ ) 16 : 16

وَعَلَامَاتٍ ۚ وَبِالنَّجْمِ هُمْ يَهْتَدُونَ

അവന്‍ അടയാളങ്ങളും സ്ഥാപിച്ചു, നക്ഷത്രങ്ങള്‍ കൊണ്ടും അവര്‍ മാര്‍ഗദര്‍ശ നം ചെയ്യപ്പെടുന്നുണ്ടല്ലോ.

ഭൂമിയില്‍ നദികളും പാതകളും ഉണ്ടാക്കിയതുപോലെ വഴികളും സ്ഥലങ്ങളും തിരിച്ചറിയാനുള്ള അടയാളങ്ങളും സ്ഥാപിച്ചു എന്നാണ് 'അടയാളങ്ങളും സ്ഥാപിച്ചു' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു ഭൂമിയെ മുഴുവന്‍ ഒരേ രൂപത്തില ല്ല സൃഷടിച്ചിട്ടുള്ളത്. ഭൂമിയുടെ ഓരോ ഖണ്ഢത്തിനും വ്യത്യസ്ഥമായ ലക്ഷണങ്ങ ളുണ്ട്. പല നിറങ്ങളിലുള്ള പര്‍വ്വതങ്ങള്‍, കുന്നുകള്‍, താഴ്വരകള്‍, ഗര്‍ത്തങ്ങള്‍, നദികള്‍, മണ്ണിന്‍റെ വ്യത്യസ്ത സ്വഭാവങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങള്‍ ഓരോ സ്ഥലവും തിരിച്ചറിയാന്‍ സഹായകമാകുന്നതാണ്. വഴിയടയാളങ്ങള്‍ തീരെയില്ലാത്ത മരുഭൂമി യിലൂടെയും സമുദ്രത്തിലൂടെയും സഞ്ചരിക്കുന്നവര്‍ക്ക് ദിശ കണ്ടെത്തുന്നതിന് അ തിപ്രാചീന കാലം മുതല്‍ തന്നെ നക്ഷത്രങ്ങളും സഹായകമാകുന്നുണ്ട്. അതിന് ഉത കുന്ന വിധത്തിലാണ് യുക്തിജ്ഞനായ അല്ലാഹു നക്ഷത്രങ്ങളെ സംവിധാനിച്ചിട്ടു ള്ളത്. ഈ സംവിധാനങ്ങളിലൂടെയെല്ലാം പ്രപഞ്ചനാഥനെ കണ്ടെത്തുക എന്നതാണ് യഥാര്‍ത്ഥത്തിലുള്ള മാര്‍ഗദര്‍ശനം. അതാണ് 'നക്ഷത്രങ്ങള്‍ കൊണ്ടും അവര്‍ മാര്‍ഗ ദര്‍ശനം ചെയ്യപ്പെടുന്നുണ്ടല്ലോ' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 13: 3-4; 15: 16-20; 34: 19-20 വിശദീകരണം നോക്കുക.