( അന്നഹ്ൽ ) 16 : 50

يَخَافُونَ رَبَّهُمْ مِنْ فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩

അവര്‍ തങ്ങളുടെ മീതെയുള്ള അവരുടെ നാഥനെ ഭയപ്പെടുന്നവരും അവ രോട് കല്‍പിക്കപ്പെടുന്നതെന്തോ അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരു മാകുന്നു. 

ഗ്രന്ഥത്തില്‍ 15 സൂക്തങ്ങളില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാന്‍ ക ല്‍പിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങളും ഏകനായ നാഥനെ അനുസരിക്കുന്നവരും കീഴ്വണങ്ങുന്നവരും അവന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നവരുമാണ് എന്നിരിക്കെ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുമ്പോള്‍ "ഞാനില്ല, എന്‍റേതൊന്നുമില്ല" എന്ന നയത്തില്‍ സാ ഷ്ടാംഗത്തില്‍ വീഴുകയും നാഥനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യേണ്ടതാണ്. എന്നാല്‍ വിശ്വാസിയായ നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ മാത്രമാണ് അഹങ്കാരമെല്ലാം വെടിഞ്ഞ് നാഥനോട് ഏറ്റവും സാമീപ്യം കിട്ടുന്ന തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുക. അഹങ്കാരികളായ കപടവിശ്വാസികളും പ്രജ്ഞാശൂന്യരായി ജീവിക്കുന്ന അവരുടെ അനുയായികളും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയില്ല. അവര്‍ ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ട് മാത്രം നടത്തുന്ന നമസ്കാരത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്യുകവഴി ശിക്ഷ ബാധകമായവരാണ്. എന്നാ ല്‍ അവര്‍ എല്ലാം തികഞ്ഞവരാണെന്ന് സായൂജ്യം കൊള്ളുന്നവരും അഹങ്കരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവരെ നാഥന്‍റെ അടുത്ത് ഏറ്റവും തിന്മയേറിയ ജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നാഥന്‍റെ സ്മരണയില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് 9: 67-68; 25: 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

മലക്കുകള്‍ ഒരിക്കലും അഹങ്കരിക്കുന്നില്ല, അവര്‍ എപ്പോഴും അല്ലാഹുവിനെ അനുസരിക്കുന്നവര്‍ മാത്രമാണ്. മലക്കുകളുടെ സ്വഭാവത്തെപ്പറ്റി 66: 6 ല്‍, അല്ലാഹു അവരോട് കല്‍പിച്ചത് അവര്‍ ധിക്കരിക്കുകയില്ല, അവര്‍ കല്‍പിക്കപ്പെട്ടത് എന്താണോ അത് പ്രവര്‍ത്തിക്കുന്നവരുമാണ് എന്നും; 21: 27 ല്‍, മലക്കുകള്‍ അല്ലാഹുവിന്‍റെ വാ ക്കിനെ മുന്‍കടക്കുകയില്ല, അവര്‍ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം പ്രവര്‍ത്തിക്കുന്നവ രുമാണ് എന്നും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സ്വതന്ത്ര സൃഷ്ടികളായ മനുഷ്യരും ജിന്നുകളും മലക്കുകളുടെ സ്വഭാവത്തെക്കാള്‍ കൂടുതല്‍ അല്ലാഹുവിന്‍റെ സ്വഭാവം ഉള്‍ക്കൊള്ളു ന്നവരും അവന്‍റെ പ്രതിനിധികളായി ജീവിക്കാന്‍ കടമപ്പെട്ടവരുമാണ്. അഥവാ തെറ്റു ചെയ്യാന്‍ അവസരമുണ്ടായിട്ട് പ്രകാശമായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടു കൊണ്ട് തെറ്റുചെയ്യാത്തവരായിരിക്കണം വിശ്വാസികള്‍. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരെ മുഹ്സിനീങ്ങള്‍ എന്ന് പറയുന്നു. അഥവാ ഏറ്റവും നല്ലതായ അദ്ദിക് റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് അവര്‍. 3: 83; 7: 205-206; 13: 14-15 വിശദീകരണം നോക്കുക.