وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِنْ بَعْدِ نُوحٍ ۗ وَكَفَىٰ بِرَبِّكَ بِذُنُوبِ عِبَادِهِ خَبِيرًا بَصِيرًا
നൂഹിന് ശേഷം എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്! തന്റെ അടിമകളുടെ കുറ്റങ്ങള്‍ സൂക്ഷ്മമായി വലയം ചെയ്യാനും വീക്ഷിക്കാനും നിന്റെ നാഥന് തന്നെ മതിയായവനുമാണ്.
10: 61 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന് പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ആദ്യമേ അദ്ദിക്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്ന ഒരു വിശ്വാസിപോലും ലോകത്തെവിടെയും ഇല്ലാതെ വരുമ്പോഴാണ് ലോകാവസാനത്തിന്റെ പത്ത് അടയാളങ്ങളി ല്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടലും സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കലും സംഭവിക്കുക. പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷമായാല്‍ പിന്നെ ഒരു ആത്മാവിനും അദ്ദിക്ര്‍ ഉപയോഗപ്പെടുത്താനോ വിശ്വാസിയാകാനോ സാധ്യമല്ല. 17: 30, 96 എന്നിവ അവസാനിക്കുന്നത് 'നിശ്ചയം അവന് തന്റെ അടിമകളെ സൂക്ഷ്മമായി വലയം ചെയ്ത, സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാകുന്നു' എന്ന ആശയത്തിലാണ്. 'എന്നെന്നും ജീവിക്കുന്ന-മരണം വരിക്കാത്ത അവന് തന്നെ മതി അവന്റെ അടിമകളുടെ കുറ്റങ്ങള്‍ വലയം ചെയ്യുന്നതിന്' എന്ന ആശയത്തോടുകൂടിയാണ് 25: 58 അവസാനിക്കുന്നത്. നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ നാഥനെക്കുറിച്ച് ത്രി കാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റിന്റെ രചയിതാവിനോട് ചോദിക്കാനാണ് പ്രവാചകനോ ടും അതുവഴി വിശ്വാസിയോടും 25: 59 ലൂടെ കല്പിച്ചിട്ടുള്ളത്. 3: 101-103; 7: 7, 179; 16: 43-44 വിശദീകരണം നോക്കുക.