( ഇസ്റാഅ് ) 17 : 51

أَوْ خَلْقًا مِمَّا يَكْبُرُ فِي صُدُورِكُمْ ۚ فَسَيَقُولُونَ مَنْ يُعِيدُنَا ۖ قُلِ الَّذِي فَطَرَكُمْ أَوَّلَ مَرَّةٍ ۚ فَسَيُنْغِضُونَ إِلَيْكَ رُءُوسَهُمْ وَيَقُولُونَ مَتَىٰ هُوَ ۖ قُلْ عَسَىٰ أَنْ يَكُونَ قَرِيبًا

അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചുകള്‍ക്കുള്ളില്‍ എന്താണോ സൃഷ്ടിക്കപ്പെടാന്‍ ഏറെ പ്രയാസകരമായി തോന്നുന്നത്, അത് ആയിക്കൊള്ളുക; അപ്പോള്‍ അവ ര്‍ ചോദിക്കുകതന്നെ ചെയ്യും: ആരാണ് ഞങ്ങളെ വീണ്ടും മടക്കിക്കൊണ്ടു വരിക? നീ പറയുക: ഏതൊരുവനാണോ നിങ്ങളെ ആദ്യവട്ടം വിരിപ്പിച്ചുണ്ടാ ക്കിയത് അവന്‍ തന്നെ; അപ്പോള്‍ അവര്‍ പരിഹാസപൂര്‍വ്വം നിന്‍റെ നേരെ ത ലയാട്ടിക്കൊണ്ട് ചോദിക്കും: എപ്പോഴാണത് ഉണ്ടാവുക? നീ പറയുക: അത് അടുത്തുതന്നെ സംഭവിച്ചേക്കാം.

എക്കാലത്തുമുള്ള കാഫിറുകളുടെ സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണി ച്ചിട്ടുള്ളത്. അത്ഭുതമോ പരിഹാസമോ പ്രകടിപ്പിക്കുമ്പോള്‍ ചെയ്യുന്നത് പോലെ മേലോ ട്ടും താഴോട്ടും തലയാട്ടിക്കൊണ്ടാണ് അവര്‍ ചോദിക്കുന്നത്. ഹൃദയത്തിന്‍റെ ഭാഷയി ലുള്ള അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നത് കാരണം അവരുടെ ജിന്നുകൂട്ടുകാരന്‍ അവരെ പിടിമുറുക്കിയിരിക്കുകയാണ്. ജീവിതലക്ഷ്യം മനസ്സിലാക്കാത്ത അവര്‍ ജീവിതമെന്നാല്‍ ഇഹലോകം മാത്രമാണ്, ഇവിടെ നാം ജനിക്കുന്നു, മരിക്കുന്നു എന്നല്ലാതെ പുനര്‍സൃഷ്ടിക്കപ്പെടുമെന്നോ ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ഒരു നാളില്‍ ഒറ്റയ്ക്കൊറ്റ യ്ക്കായി ഉടമയുടെ മുമ്പില്‍ ഉത്തരം പറയേണ്ടിവരുമെന്നോ വിശ്വസിക്കുന്നില്ല.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് പ്രവാചകന്‍റെ ജനത മാത്രമാണ്. എന്നാല്‍ അവരിലെ ഫുജ്ജാറുകള്‍ നാഥന്‍റെ ഗ്രന്ഥത്തെ മൂടിവെച്ചുകൊണ്ട്കപടവിശ്വാസികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. 11: 17-19 ല്‍ വിവരിച്ച പ്രകാരം പരലോകം കൊണ്ട് വിശ്വസിക്കാ ത്ത, ഐഹികലോകത്തിന് പ്രാധാന്യം കൊടുക്കുന്ന ഇത്തരം കാഫിറുകളും അക്രമിക ളും ഭ്രാന്തന്മാരുമായ ജനതയെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാ ണ് 7: 176 ല്‍ ഉപമിച്ചിട്ടുള്ളത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ 1000 സമു ദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേ ഷിപ്പിച്ചിട്ടുള്ളത്. അതിന് കാരണം 25: 33 ല്‍ പറഞ്ഞ, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍ക്കാത്തതും അതിനെക്കുറിച്ച് ലോകരോ ട് പറയാത്തതുമാണ്. 2: 18; 7: 202; 10: 53; 11: 8 വിശദീകരണം നോക്കുക.