( അൽ കഹ്ഫ് ) 18 : 18

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُمْ بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

അവര്‍ ഉണര്‍ന്ന് കിടക്കുകയാണെന്ന് നീ കരുതും, അവരാകട്ടെ ഉറങ്ങിക്കിടക്കുകയാകുന്നു, നാം അവരെ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും മറിച്ചിട്ടുകൊണ്ടിരുന്നു; അവരുടെ നായ കൈയ്യും നീട്ടിവെച്ച് ഗുഹാമുഖത്ത് കിടപ്പുണ്ടാ യിരുന്നു, നീയെങ്ങാനും അവരെ എത്തി നോക്കിയാല്‍ ഭയപ്പെട്ട് തിരിഞ്ഞോടുക തന്നെ ചെയ്യും, അവരെത്തൊട്ട് നീ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുകതന്നെ ചെയ്യും.

ഗുഹാവാസികള്‍ കണ്ണ് മിഴിച്ചായിരുന്നു കിടന്നിരുന്നത് എന്നതിനാല്‍ നോക്കുന്ന വര്‍ക്ക് ഉണര്‍ന്നിരിക്കുകയാണെന്ന് തോന്നും. എന്നാല്‍ അവര്‍ ഗാഢനിദ്രയിലായിരുന്നു. അവരുടെ ശരീരം ഭൂമിയില്‍ ലയിച്ചുപോകാതിരിക്കാന്‍ അല്ലാഹു അവരെ വലത്തോ ട്ടും ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടിരുന്നു. അവരുടെ നായ ഗുഹാമുഖത്ത് പാറാവുകാരനെന്നോണം കണ്ണുമിഴിച്ച് കിടപ്പുണ്ടായിരുന്നു. ചുരുക്കത്തില്‍ പുറത്തുനിന്നുള്ള ആരെങ്കിലും ആ രംഗം കാണുകയാണെങ്കില്‍ അവര്‍ അമ്പരന്ന് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടു ന്ന ഒരു ഭീകരാന്തരീക്ഷമായിരുന്നു അവിടെ നിലനിന്നിരുന്നത്.