( അൽ കഹ്ഫ് ) 18 : 24

إِلَّا أَنْ يَشَاءَ اللَّهُ ۚ وَاذْكُرْ رَبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَنْ يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَٰذَا رَشَدًا

-അല്ലാഹു ഉദ്ദേശിച്ചാലൊഴികെ എന്ന് പറഞ്ഞിട്ടല്ലാതെ, അഥവാ നീ മറക്കുക യാണെങ്കില്‍ ഓര്‍മ്മ വരുമ്പോള്‍ നിന്‍റെ നാഥനെ സ്മരിക്കുക, എന്‍റെ നാഥന്‍ ഇതിനേക്കാള്‍ തന്‍റേടത്തിന്‍റെ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം എന്ന് പറ യുകയും ചെയ്യുക.

ഗുഹാവാസികളെക്കുറിച്ച് മക്കാമുശ്രിക്കുകള്‍ പ്രവാചകനോട് ചോദിച്ചപ്പോള്‍ നാളെ പറഞ്ഞുതരാമെന്ന് പ്രവാചകന്‍ മറുപടി പറഞ്ഞു. ശേഷം പതിനഞ്ച് ദിവസത്തേക്ക് ദിവ്യസന്ദേശവുമായി ജിബ്രീല്‍ വരികയുണ്ടായില്ല. പിന്നീട് ജിബ്രീല്‍ വരുന്നത് മേല്‍പറഞ്ഞ സൂക്തങ്ങളും കൊണ്ടാണ്. പ്രവാചകന്‍ ജിബ്രീലിനോട് 'നമ്മെ മറന്നോ' എന്ന് ചോദിച്ചതിന് മറുപടിയായിട്ടാണ് 'ഞങ്ങള്‍ നിന്‍റെ നാഥന്‍റെ കല്‍പന പ്രകാരമല്ലാതെ ഇറങ്ങിവരികയില്ല, ഞങ്ങളുടെ മുന്നിലുള്ളതും ഞങ്ങളുടെ പിന്നിലുള്ളതും അവക്കിടയിലുള്ള തുമെല്ലാം അവനുള്ളതാണ്, നിന്‍റെ നാഥന്‍ ഒന്നും തന്നെ വിസ്മരിക്കുന്നവനുമല്ല' എന്ന 19: 64 അവതരിപ്പിച്ചത്. അഥവാ ത്രികാലജ്ഞാനിയായ നാഥന്‍റെ കല്‍പനയനുസരിച്ച് പ്ര വര്‍ത്തിക്കാന്‍ മാത്രമേ മലക്കുകള്‍ക്ക് സാധിക്കുകയുള്ളൂ. ഇവിടെ ജിബ്രീല്‍ തനിച്ചാണെങ്കിലും 'ഞങ്ങള്‍' എന്നാണ് പറയുന്നത്. 

2: 255; 10: 100; 22: 65; 33: 46 തുടങ്ങി 30 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ പൊട്ടിപ്പോകാത്ത പാശമായ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളാനാണ് വിശ്വാസികള്‍ കല്‍പിക്കപ്പെട്ടി ട്ടുള്ളത്. അത്തരം വിശ്വാസികള്‍ മാത്രമാണ് നാഥന്‍റെ പ്രാതിനിധ്യം വഹിക്കുന്നവര്‍. ഫു ജ്ജാറുകളെല്ലാം തന്നെ പിശാചിന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് 15: 44 ല്‍ വിവരിച്ച പ്രകാരം നരകത്തിന്‍റെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 3: 79, 101-102; 5: 48 വിശദീകരണം നോക്കുക.