( അൽ കഹ്ഫ് ) 18 : 86

حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِنْدَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَنْ تُعَذِّبَ وَإِمَّا أَنْ تَتَّخِذَ فِيهِمْ حُسْنًا

അങ്ങനെ അവന്‍ സൂര്യാസ്തമയ സ്ഥലത്തെത്തിയപ്പോള്‍ കലങ്ങിയ തടാക ത്തില്‍ അതിനെ മുങ്ങി മറയുന്നതായി അവന്‍ കണ്ടു, അവിടെ ഒരു ജനതയെ യും അവന്‍ കണ്ടെത്തി, അപ്പോള്‍ നാം കല്‍പിച്ചു: ഓ ദുല്‍ഖര്‍നൈന്‍, നിനക്ക് ഇവരെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ നിനക്ക് ഇവരോട് നന്മയില്‍ വര്‍ത്തി ക്കുകയോ ആവാം.

സൂര്യാസ്തമയസ്ഥലം എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അന്ന് മനുഷ്യനാഗരികത നി ലനിന്നിരുന്ന പ്രദേശങ്ങളുടെ പടിഞ്ഞാറേ അറ്റം എന്നാണ്. ഈ സൂക്തത്തില്‍ സമുദ്രം എന്ന് പറയാതെ കലങ്ങിയ തടാകം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് കൊണ്ടുദ്ദേശിക്കു ന്നത് ഈജിയന്‍ ഉള്‍ക്കടലോ കരിങ്കടലോ ആവാം. അല്ലാഹു അവനോട് പറഞ്ഞു: അവി ടെ കണ്ട ജനതയെ നിനക്ക് ശിക്ഷിക്കുകയോ അല്ലെങ്കില്‍ അവരോട് നന്മയില്‍ വര്‍ത്തിക്കുകയോ ചെയ്യാം. അപ്പോള്‍ അദ്ദേഹം അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വി ശ്വാസിയുടെ മാര്‍ഗമാണ് സ്വീകരിച്ചതെന്ന് തുടര്‍ന്ന് വരുന്ന സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.