( മര്‍യം ) 19 : 33
وَالسَّلَامُ عَلَيَّ يَوْمَ وُلِدْتُ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا
ഞാന്‍ ജനിച്ച നാളില്‍ എന്റെ മേല്‍ രക്ഷയുണ്ട്, ഞാന്‍ മരിക്കുന്ന നാളിലും ജീ വനുള്ളതായി ഞാന്‍ പുനര്ജ്ജീവിപ്പിക്കപ്പെടുന്ന നാളിലും.
15-ാം സൂക്തത്തില്‍ യഹ്യായുടെ മേല്‍ സമാധാനമുണ്ട് എന്നാണ് പറഞ്ഞതെങ്കില്‍ ഇവിടെ ഈസായുടെ മേല്‍ രക്ഷയുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. 59: 23 ല്‍ പറഞ്ഞ ര ക്ഷ എന്നത് അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍ പെട്ടതാണ്. എപ്പോഴും അല്ലാഹു കൂടെയുള്ള ഈസാനബിയെ പിശാച് സമീപിക്കുക പോലുമില്ല. മാത്രമല്ല പിശാചായ മസീഹുദ്ദജ്ജാലും മറ്റ് കാഫിറുകളും ഈസായുടെ ശ്വാസോഛ്വാസം ഏല്ക്കുമ്പോള് തന്നെ ഉരുകി നശിക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ശ്വാസോഛ്വാസമാകട്ടെ ദൃഷ്ടി പതിയുന്ന ദൂരത്തേക്ക് എത്തുന്നതുമാണ്. 4: 159-160; 18: 50 വിശദീകരണം നോക്കുക.