( അല്‍ ബഖറ ) 2 : 13

وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ ۗ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَٰكِنْ لَا يَعْلَمُونَ

ജനങ്ങള്‍ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ ചോദിക്കും: ആ വിഡ്ഢികള്‍ വിശ്വസിച്ചതുപോലെ ഞങ്ങള്‍ വിശ്വസിക്കുകയോ, അറിഞ്ഞിരിക്കുക; നിശ്ചയം അവര്‍ തന്നെയാണ് വിഡ്ഢികള്‍, പക്ഷേ അവര്‍ അത് തിരിച്ചറിയുന്നവരല്ല.

പരീക്ഷണത്തിന് വിധേയമാകുന്നവരും ഭൗതിക ജീവിതവിഭവങ്ങള്‍ കുറഞ്ഞവരു മാണ് എക്കാലത്തുമുള്ള വിശ്വാസികള്‍. പരലോകത്തിന് മുന്‍ഗണന നല്‍കുന്ന അവരെ ക്കുറിച്ച് ജീവിക്കാന്‍ പഠിക്കാത്ത മൂഢന്മാരെന്നാണ് ഭൗതികപൂജകരായ കപടവിശ്വാസിക ള്‍ ആരോപിക്കുക. പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അവര്‍ 6: 165 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെ പരീക്ഷണത്തിന് വിധേയമാക്കുന്നതിന് വേണ്ടിയാണ് ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാത്തവരാണ്. 10: 61; 34: 3; 57: 22 എന്നീ സൂക്തങ്ങള്‍ പ്രകാരം ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും നേരത്തെ നിശ്ചയിച്ചിട്ടുള്ളതും ത്രികാലജ്ഞാനമായ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.

കപടവിശ്വാസികളും അനുയായികളുമായ ഫുജ്ജാറുകള്‍ കരുതുന്നത് അവര്‍ സത്യ ത്തിലായതുകൊണ്ട് അല്ലാഹു അനുഗ്രഹിച്ച് നല്‍കിയതാണ് അവരുടെ സമ്പത്തും പ്രതാപവുമെല്ലാം എന്നാണ്. എന്നാല്‍ കാഫിറുകളായി ജീവന്‍ വെടിഞ്ഞ അവരുടെ സമ്പത്തും സന്താനങ്ങളും മുഖേന അല്ലാഹു അവരെ ശിക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് 9: 55, 85 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 7: 48-49 ല്‍, നരകത്തിലേക്കുള്ളവരെയും സ്വര്‍ഗത്തിലേക്കുള്ളവരെയും തിരിച്ചറിയുന്ന 'അഅ്റാഫു'കാര്‍ പരലോകത്തുവെച്ച് ഇത്തരം കപടവിശ്വാസികളോട്: നിങ്ങളുടെ ഇഹലോകത്തെ സംഘബലവും അഹങ്കാരവുമൊന്നും നി ങ്ങള്‍ക്ക് ഉപകാരപ്പെട്ടില്ലല്ലോ, അല്ലാഹുവിന്‍റെ കാരുണ്യം സ്പര്‍ശിച്ചിട്ടേയില്ല എന്ന് നി ങ്ങള്‍ പറഞ്ഞിരുന്ന വിശ്വാസികളോട് ഇന്ന് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് പ റയപ്പെടുകയും ചെയ്തിരിക്കുന്നുവല്ലോ എന്ന് പറയുന്നുണ്ട്. 72: 22-24 ല്‍, നിശ്ചയം അ ല്ലാഹുവില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന ഒരാളുമില്ല, ഞാന്‍ അവനെക്കൂടാതെ മറ്റൊ രു അഭയസ്ഥാനവും കണ്ടെത്തുന്നവനുമല്ല. അല്ലാഹുവില്‍ നിന്നുള്ള ഒരു വെളിപ്പെടു ത്തലും അവന്‍റെ സന്ദേശങ്ങളുമല്ലാതെ, ആരാണോ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും ധിക്കരിക്കുന്നത്, അപ്പോള്‍ നിശ്ചയം നരകകുണ്ഠത്തിലെ തീയാകുന്നു അ വനുള്ളത്, അവന്‍ അതില്‍ എന്നെന്നും ശാശ്വതനുമായിരിക്കും. അങ്ങനെ അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് കാണുമ്പോള്‍ ആര്‍ക്കാണ് ഏറ്റവും ദുര്‍ബല മായ സഹായിയുള്ളതെന്നും ആരാണ് എണ്ണത്തില്‍ കുറവുള്ളവരെന്നും അവര്‍ അറിയുക തന്നെ ചെയ്യും എന്ന് പറയാന്‍ പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. 1: 2; 2: 6-7; 3: 166-167 വിശദീകരണം നോക്കുക.