( അല്‍ ബഖറ ) 2 : 150

وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا الَّذِينَ ظَلَمُوا مِنْهُمْ فَلَا تَخْشَوْهُمْ وَاخْشَوْنِي وَلِأُتِمَّ نِعْمَتِي عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ

നീ എവിടേക്ക് പുറപ്പെട്ടാലും നിന്‍റെ മുഖം മസ്ജിദുല്‍ ഹറമിന്‍റെ ഭാഗത്തേക്ക് തിരിക്കുക, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അതിന്‍റെ ഭാഗത്തേക്ക് തിരിക്കുക -നിങ്ങളുടെമേല്‍ ജനത്തിന് ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടി, അവരില്‍ നിന്നുള്ള അക്രമികളായവരൊഴിച്ച്, അപ്പോള്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്, നിങ്ങള്‍ എന്നെ ഭയപ്പെടുവീന്‍, നിങ്ങളുടെ മേല്‍ എന്‍റെ അനുഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയും നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടിയും.

3: 96-97 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്കയിലുള്ള കഅ്ബ മൊത്തം മനുഷ്യര്‍ക്കുള്ളതാണ്. അതിനെ ഭൂമിയുടെ കേന്ദ്രമായിട്ടാണ് പ്രപഞ്ചനാഥന്‍ നിശ്ചയിച്ചിട്ടുള്ളത്. ഖിബ്ല കൊള്ളെ മുഖം തിരിക്കുക എന്നുപറഞ്ഞാല്‍ എപ്പോള്‍ എവിടെയാണെങ്കിലും ആത്മാവുകൊണ്ട് നാഥന്‍റെ പ്രതീകമായ കഅ്ബയുമായി ബന്ധം പുലര്‍ത്തുക എന്നാണ്. നോമ്പ്, പെരുന്നാള്‍, അറഫാദിനം തുടങ്ങി എല്ലാം നിശ്ചയിക്കേണ്ടത് ഖിബ്ല സ്ഥിതി ചെയ്യുന്ന മക്കയിലുള്ള ദിനം നോക്കിയാണ്. എന്നാല്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ പ്രായോഗിക ജീവിതത്തില്‍ കഅ്ബയെ ഖിബ്ലയായി (ശ്രദ്ധാകേന്ദ്രമായി) അംഗീകരിക്കാത്തതുകാരണം നോമ്പ്, പെരുന്നാള്‍ തുടങ്ങിയവ കഅ്ബയിലുള്ളത് അറിഞ്ഞതിനുശേഷം അതില്‍ നിന്നും വ്യത്യസ്തമായ ദിനങ്ങളില്‍ ആചരിക്കുക വഴി അക്രമികളും മുശ്രിക്കുകളുമായി മാറിയിരിക്കുന്നു. ഫുജ്ജാറുകളില്‍ പെട്ട ഇത്തരം കപടവിശ്വാസികളും അവരുടെ അനുയായികളും പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ശ്രദ്ധാകേന്ദ്ര(ഖിബ്ല)മായി കൊണ്ടുനടക്കുന്നവരും 9: 67-68 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരുമാണ്. ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്ക് മുന്‍ഗണന നല്‍കുന്നവരും പിശാചിനെ സേവിച്ച് കൊണ്ടിരിക്കുന്നവരുമായ അവര്‍ക്ക് നരകക്കുണ്ഠമാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്. 38: 24 ല്‍ വിശദീകരിച്ച പ്രകാരം അവരുടെ പിരടിയിലുള്ള കര്‍മ്മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്നതിനാല്‍ അങ്ങനെ രേഖപ്പെടുത്തപ്പെട്ട ലൈംഗികാവയവങ്ങളില്‍ കോര്‍ക്കപ്പെട്ടുകൊണ്ടാണ് ഭ്രാന്തന്മാരായ അവര്‍ 6: 28 ല്‍ വിവരിച്ച പ്രകാരം സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത നരകക്കുണ്ഠത്തില്‍ കഴിയേണ്ടി വരിക. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദി വരുന്നതോടുകൂടി 48: 6 ല്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ പുരുഷന്മാരും സ്ത്രീകളും ഇജാസില്‍ നിന്ന് പുറത്താക്കപ്പെടുന്നതും 2: 62 ല്‍ വിവരിച്ച പ്രകാരം ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ നിലകൊള്ളുന്ന മനുഷ്യരില്‍ നിന്നുള്ള വിശ്വാസികള്‍ അങ്ങോട്ട് പ്രവേശിക്കപ്പെടുന്നതുമാണ്. 2: 53; 3: 103; 7: 158; 16: 15; 43: 10 തുടങ്ങിയ സൂക്തങ്ങളെല്ലാം 'നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുക തന്നെ വേണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. 2: 85, 140, 254; 33: 73 വിശദീകരണം നോക്കുക.