( അല്‍ ബഖറ ) 2 : 191
وَاقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُمْ مِنْ حَيْثُ أَخْرَجُوكُمْ ۚ وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ ۚ وَلَا تُقَاتِلُوهُمْ عِنْدَ الْمَسْجِدِ الْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ ۖ فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ ۗ كَذَٰلِكَ جَزَاءُ الْكَافِرِينَ
നിങ്ങള്‍ അവരെ പിടികിട്ടുന്നേടത്തുവെച്ച് കൊന്നുകളയുക, നിങ്ങളെ എവിടെ നിന്നാണോ അവര്‍ പുറത്താക്കിയത്, അവിടെ നിന്ന് അവരെ നിങ്ങളും പുറത്താക്കുക, വധത്തേക്കാള്‍ കഠിനമാണ് നാശം, മസ്ജിദുല്‍ ഹറമില്‍ വെച്ച് നിങ്ങളോട് അവര്‍ യുദ്ധം ചെയ്യുന്നതുവരെ അവിടെ വെച്ച് നിങ്ങള്‍ അവരോടും യുദ്ധം ചെയ്യുകയോ(വധിക്കുകയോ) അരുത്, ഇനി അവര്‍ നിങ്ങളോട് (അവിടെവെച്ച്) യുദ്ധം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അവരോടും യുദ്ധം ചെയ്തു കൊള്ളുക, കാഫിറുകള്‍ക്കുള്ള പ്രതിഫലം അപ്രകാരമാണ്!