( അല്‍ ബഖറ ) 2 : 9

يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنْفُسَهُمْ وَمَا يَشْعُرُونَ

അല്ലാഹുവിനെയും വിശ്വാസികളായവരെയുമാണ് അവര്‍ വഞ്ചിച്ചുകൊണ്ടി രിക്കുന്നത്, അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ വഞ്ചിച്ചുകൊണ്ടിരിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല.

പണ്ഡിത വേഷധാരികളായ 'അവര്‍' ആകര്‍ഷണീയമായി സംസാരിച്ച് സാധാരണ ജനങ്ങളെ നരകത്തിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളായ ക പടവിശ്വാസികളാണ് എന്നും അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ അവരെ അല്ലാഹു കൊന്നുകളഞ്ഞിട്ടുണ്ടെന്ന് 63: 4 ലും, ജീവിതലക്ഷ്യം ഗ്രഹിക്കാത്തവ രും പരലോകം കൊണ്ട് വിശ്വാസമില്ലാത്തവരുമായതിനാല്‍ അല്ലാഹുവിനെ ഭയപ്പെടു ന്നതിന് പകരം അവര്‍ ഭയപ്പെടുന്നത് അവരുടെ തനിനിറം തുറന്ന് കാണിക്കുന്ന വിശ്വാസികളെയാണ് എന്ന് 59: 13 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ അല്ലാഹുവിനെയും അവ ന്‍റെ പ്രവാചകനെയും വിശ്വാസികളെയും മാത്രമാണ് സംരക്ഷകരായി തെരഞ്ഞെടുക്കു ക. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നത് പിന്‍പറ്റുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠി പ്പിച്ചതിന്‍റെ പൊരുളും ഇതുതന്നെയാണ്. കപടവിശ്വാസികളുടെ നോമ്പ്, നമസ്കാരം, ഹജ്ജ്, ഉംറ തുടങ്ങിയ എല്ലാ കര്‍മ്മങ്ങളും ജനങ്ങളെ ബോധിപ്പിക്കുന്നതിന് വേണ്ടിയു ള്ളതും ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് മാത്രമുള്ളതുമാണ്. അല്ലാഹുവിനെ യും പ്രവാചകനെയും അദ്ദിക്റില്‍ നിന്ന് തിരിച്ചറിഞ്ഞതിനുശേഷം മൂടിവെച്ച തെമ്മാടി കളാണ് അവര്‍ എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. 8: 27; 9: 16 വിശദീകരണം നോക്കുക.