( ത്വാഹാ ) 20 : 47

فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِنْ رَبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ

അങ്ങനെ അവര്‍ രണ്ടുപേരും അവന്‍റെയടുത്ത് വന്നു, എന്നിട്ട് അവര്‍ രണ്ടുപേരും പറഞ്ഞു: നിശ്ചയം ഞങ്ങള്‍ നിന്‍റെ നാഥന്‍റെ പ്രവാചകന്മാരാകുന്നു, അതുകൊണ്ട് ഇസ്റാഈല്‍ സന്തതികളെ നീ ഞങ്ങളോടൊപ്പം പറഞ്ഞയക്കുക, നീ അവരെ ശിക്ഷിക്കുകയുമരുത്, നിശ്ചയം ഞങ്ങള്‍ നിന്‍റെ നാഥനില്‍ നിന്ന് നിനക്കുള്ള ഒരു ദൃഷ്ടാന്തവും കൊണ്ടുവന്നിട്ടുണ്ട്, ആരാണോ സന്മാര്‍ഗം പിന്‍പറ്റുന്നത് അവരുടെമേല്‍ രക്ഷയുണ്ട്.

സന്മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ എന്നാണ് സൂ ക്തത്തില്‍ പറയുന്നത്. അതുകൊണ്ട് വിശ്വാസികള്‍ അത്തരം സൂക്ഷ്മാലുക്കളുടെമേ ല്‍ മാത്രമേ സലാം പറയുകയുള്ളൂ. 4: 86; 6: 54; 17: 102 വിശദീകരണം നോക്കുക.