( അമ്പിയാഅ് ) 21 : 21

أَمِ اتَّخَذُوا آلِهَةً مِنَ الْأَرْضِ هُمْ يُنْشِرُونَ

അതല്ല, അവര്‍ ഭൂമിയില്‍ നിന്ന് അവരെ നട്ടുവളര്‍ത്താന്‍ കഴിവുള്ള ഇലാഹു കളെ തെരഞ്ഞെടുത്തിരിക്കുകയാണോ?

 പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹും ഉടമയും രാജാവും ഇല്ല എന്ന് 32: 4 ലും 114: 1-3 ലും വായിക്കുന്ന ഫുജ്ജാറുകള്‍ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഇതര ജനവിഭാഗങ്ങള്‍ക്ക് പ്രപഞ്ചനാഥനെ പരിചയപ്പെടുത്താന്‍ കല്‍പിക്കപ്പെട്ട അവര്‍ ആത്മാവിന്‍റെ ഉടമയെ വിസ്മരിച്ച് തെമ്മാടികളായി അധഃപതിച്ചിരിക്കുകയുമാ ണ്. 2: 28; 4: 1-2; 9: 67-68 വിശദീകരണം നോക്കുക.