( അല് ഹജ്ജ് ) 22 : 22
كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ
എല്ലാഓരോ പ്രാവശ്യവും അവര് അതിലെ വിഭ്രാന്തിയില് നിന്ന് പുറത്ത് കടക്കാ ന് ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചുവിടുന്നതാണ്, നിങ്ങള് കരിക്കുന്ന ശിക്ഷ രുചിച്ചുകൊള്ളുക എന്ന് പറയപ്പെടുന്നതുമാണ്.
32: 20 ല്, തെമ്മാടികളായവരോ, അപ്പോള് അവരുടെ സങ്കേതം നരകമാണ്, എല്ലാ ഓരോ പ്രാവശ്യവും അതില് നിന്ന് പുറത്തുകടക്കാന് ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്കുതന്നെ അവര് മടക്കപ്പെടുന്നതാണ്; നിങ്ങള് തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന നരക ശിക്ഷ നിങ്ങള് രുചിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യുമെന്ന് പറ ഞ്ഞിട്ടുണ്ട്. 3: 181-182; 9: 80-82 വിശദീകരണം നോക്കുക.