( അല്‍ ഹജ്ജ് ) 22 : 69

اللَّهُ يَحْكُمُ بَيْنَكُمْ يَوْمَ الْقِيَامَةِ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ

നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന ഏതൊന്നിലും വിധിദിവസം അല്ലാഹു നി ങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.

 നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറു കളും ഗ്രന്ഥത്തിലെ സൂക്തങ്ങളോട് തര്‍ക്കിക്കുന്നവരാണ്. അപ്പോള്‍ അവരോട് ത്രികാല ജ്ഞാനിയായ നാഥന്‍ അവന്‍റെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങള്‍ ഭിന്നിച്ചി ട്ടുള്ള വിഷയങ്ങളില്‍ വിധിദിവസം നിങ്ങള്‍ക്കിടയില്‍ വിധികല്‍പ്പിക്കും എന്ന് പറയാനാ ണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നത്. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ 5: 44-45, 47 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊ ണ്ട് ഇവിടെവെച്ചുതന്നെ വിചാരണ നടത്തുന്നതാണ്. 2: 113; 7: 205-206; 16: 64; 39: 46 വി ശദീകരണം നോക്കുക.