ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰ ۖ كُلَّ مَا جَاءَ أُمَّةً رَسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُمْ بَعْضًا وَجَعَلْنَاهُمْ أَحَادِيثَ ۚ فَبُعْدًا لِقَوْمٍ لَا يُؤْمِنُونَ
പിന്നെ നാം നമ്മുടെ സന്ദേശവാഹകരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള സന്ദേശവാഹകന്‍ ചെ ല്ലുമ്പോഴൊക്കെ അവര്‍ അവനെ തള്ളിപ്പറഞ്ഞു; അങ്ങനെ നാം സമുദായങ്ങളെ ഒന്നിനുപുറകെ മറ്റൊന്നായി കൊണ്ടുവരികയും അവരെയെല്ലാം ചരിത്രാവശി ഷ്ടങ്ങളാക്കുകയും ചെയ്തു, അപ്പോള്‍ വിശ്വസിക്കാത്ത ഏതൊരു ജനതയും തൂത്തെറിയപ്പെട്ടു.
ആദ്യപ്രവാചകനായ നൂഹ് മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് വരെ 313 പ്ര വാചകന്മാരാണ് വന്നിട്ടുള്ളത്. മുഹമ്മദ് നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയു ള്ള ജനങ്ങള്‍ക്കുള്ള പ്രവാചകന്‍ മുഹമ്മദ് നബിയാണ്. അദ്ദേഹത്തോടൊപ്പം അവതരി പ്പിക്കപ്പെട്ട അദ്ദിക്ര്‍ മൊത്തം ലോകര്‍ക്കുമുള്ള അല്ലാഹുവിന്‍റെ സന്ദേശവുമാണ്. 'അവരെ യെല്ലാം ചരിത്രാവശിഷ്ടങ്ങളാക്കുകയും ചെയ്തു' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്ന ത് അവരെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി ചരിത്രത്തില്‍ മാത്രം നിലനില്‍ക്കുന്നവരാ ക്കി മാറ്റി എന്നാണ്. ഇവര്‍ക്കുമുമ്പ് എത്രയെത്ര തലമുറകളെയാണ് നാം നശിപ്പിച്ചിട്ടു ള്ളത്, അവര്‍ ഇവരെക്കാള്‍ മെയ്യൂക്കുള്ള പ്രബലരായിരുന്നു, അപ്പോള്‍ നാടുകളില്‍ ആ ഞ്ഞടിച്ച് വിഹരിച്ച അവര്‍ക്ക് രക്ഷകരില്‍ നിന്ന് വല്ലവരുമുണ്ടായോ എന്ന് 50: 36 ല്‍ ചോ ദിക്കുകയും; 50: 37 ല്‍, നിശ്ചയം, ആര്‍ക്കാണോ ഹൃദയമുള്ളത്, അല്ലെങ്കില്‍ ആരാണോ കേള്‍വിയിട്ടുകൊടുത്ത് സാക്ഷിയുമായത് അവന് അതില്‍ ഒരു ഉണര്‍ത്തല്‍ തന്നെയുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. ദിക്റാ ഉപയോഗപ്പെടുത്തുക വിശ്വാസികള്‍ മാത്രമാണെന്ന് 51: 55 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ ത്രാസ്സായി ലോകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വി ശ്വാസിപോലും ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് ലോകാവസാനത്തിന്‍റെ പ്ര ധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുക. 2: 213; 7: 96- 99; 40: 21-22 വിശദീകരണം നോക്കുക.