( അല്‍ മുഅ്മിനൂന്‍ ) 23 : 60

وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ

അവര്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ടതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കു ന്നവരും, അവരുടെ ഹൃദയങ്ങള്‍ 'നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനിലേക്ക് തിരിച്ചുപോകണമല്ലോ' എന്ന് പ്രകമ്പിതരാവുന്നവരുമാണ്.

മനുഷ്യനെ അദ്ദിക്ര്‍ പഠിപ്പിച്ച നിഷ്പക്ഷവാനായ അല്ലാഹു അവനെ ഭൂമിയില്‍ നി യോഗിച്ചിട്ടുള്ളത് ആരാണ് അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുക എന്നും ആരാണ് പിശാചിന്‍റെ പ്രാതിനിധ്യം വഹിക്കുക എന്നും പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ജാതി, മത, ലിംഗ, വര്‍ണ്ണ, ഭാഷ, ദേശ വ്യത്യാസമില്ലാതെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തിട്ടി ല്ലെങ്കിലുള്ള ഭവിഷ്യത്തിനെക്കുറിച്ച് ഓര്‍ത്ത് എപ്പോഴും കിടിലം കൊള്ളുന്നവരായിരിക്കും ലക്ഷ്യബോധമുള്ള വിശ്വാസികള്‍. 7: 205-206; 8: 2-4; 21: 95; 22: 34-35 വിശദീകരണം നോക്കുക.