( അന്നൂര്‍ ) 24 : 24

يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْ بِمَا كَانُوا يَعْمَلُونَ

അന്നാളില്‍ അവര്‍ക്ക് എതിരായി അവരുടെ നാവുകളും അവരുടെ കൈകളും അവരുടെ കാലുകളും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് സാക്ഷ്യം വഹിക്കു ന്നതാണ്.

5: 90-91 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കു ന്നവരുമാണ്. ഇത്തരം ഭ്രാന്തന്മാര്‍ വിധിദിവസം വിശ്വാസികളില്‍ നിന്ന് വേര്‍തിരിക്കപ്പെടു ന്നതാണ് എന്ന് 36: 59 ലും; അന്നേദിനം അവരുടെ വായക്ക് മുദ്ര വെക്കുന്നതും അവരുടെ കൈകള്‍ സംസാരിക്കുന്നതും അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ് എന്ന് 36: 65 ലും പറഞ്ഞിട്ടുണ്ട്. 17: 36; 21: 63; 41: 19-24 വിശദീകരണം നോക്കുക.