يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَكُمْ لَعَلَّكُمْ تَذَكَّرُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍ പ്രവേശിക്കരുത്-അതിലെ നിവാസികളുടെ സമ്മതം ലഭിക്കുകയും നിങ്ങള്‍ അവരുടെ മേല്‍ സലാം പറയുകയും ചെയ്യുന്നതുവരെ, അതാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്, നിങ്ങള്‍ ഹൃദയം കൊണ്ട് ഓര്‍മിക്കുകതന്നെ വേണം എ ന്നതിന് വേണ്ടി.
വിശ്വാസികള്‍ മറ്റു വീടുകളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളാണ് തുടര്‍ന്നുള്ള സൂക്തങ്ങളിലൂടെ പഠിപ്പിക്കുന്നത്. അന്യവീട്ടിലേക്ക് വീട്ടുകാരുടെ അനു വാദം കിട്ടാതെയും അവരുടെ മേല്‍ അഭിസംബോധനം ചെയ്യാതെയും നേരെ ചെന്ന് പ്രവേശിക്കരുത്. ആഗതനെ വീട്ടുകാര്‍ക്ക് പരിചയമില്ലെങ്കില്‍ പരിചയപ്പെടുത്തുകയും വേണം. വീട്ടുകാര്‍ ചിലപ്പോള്‍ അന്യരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാവുന്ന വിധത്തിലുള്ള വസ്ത്ര ധാരണത്തിലായിരിക്കുകയില്ല. അത്തരം സന്ദര്‍ഭത്തില്‍ വീട്ടുകാര്‍ക്കും ആഗതനും മനഃപ്രയാസമില്ലാതിരിക്കാനും മനസ്സില്‍ മ്ലേഛചിന്തകള് ഉടലെടുക്കാതിരിക്കാനും ദുര്‍ന ടപ്പുകളിലേക്ക് ഉത്തേജനം ലഭിക്കാതിരിക്കാനും ഉത്തമമായ രീതിയാണ് അത്. അതാണ് 'ഹൃദയം കൊണ്ട് ഓര്‍മിക്കുന്നതിനുവേണ്ടി' എന്ന് പറഞ്ഞതിന്റെ വിവക്ഷ. 17: 32; 24: 1 വിശദീകരണം നോക്കുക.