وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنْزِيلًا
അന്നേദിനം മേഘങ്ങളോടൊപ്പം ആകാശം പൊട്ടിപ്പിളരുകയും മലക്കുകള് കൂട്ടം കൂട്ടമായി ഇറക്കപ്പെടുകയും ചെയ്യുന്നതുമാണ്.
അന്ത്യനാളില് ആകാശം പൊട്ടിപ്പിളരുകയും അങ്ങനെ അത് സുതാര്യമായിത്തീരു ന്നതും മലക്കുകള് അതിന്റെ പാര്ശ്വങ്ങളിലേക്ക് മാറിനില്ക്കുന്നതുമാണ്, നിന്റെ നാ ഥന്റെ സിംഹാസനം എട്ട് മലക്കുകള് വഹിക്കുന്നതും അന്നേദിനം യാതൊരു കാര്യവും നിങ്ങളില് നിന്ന് മറഞ്ഞുനില്ക്കാത്ത വിധം നിങ്ങളെല്ലാം പ്രദര്ശിപ്പിക്കപ്പെടുന്നതുമാണ് എന്ന് 69: 16-18 ല് പറഞ്ഞിട്ടുണ്ട്. ആകാശം പൊട്ടിപ്പിളരുകയും അത് ഉരുകി റോസാപൂ പോലെ മൃദുലമാവുകയും ചെയ്യുമ്പോള് എന്ന് 55: 37 ലും; ആകാശം പൊട്ടിപ്പിളരുന്ന സന്ദര്ഭം! അതിന്റെ നാഥന് അങ്ങനെ സംഭവിക്കാന് അതിന് സമ്മതം നല്കുന്നതുമാ ണ് എന്ന് 84: 1-2 ലും പറഞ്ഞിട്ടുണ്ട്. അഥവാ ആകാശഭൂമികളുടെ ഇന്നത്തെ അവസ്ഥ അന്ന് പാടെ മാറുകയും ഭൂമിയെ ഉടച്ചുവാര്ത്ത് ഒറ്റ മാര്ബിളെന്നോണം നിരപ്പാക്കി സം വിധാനിക്കുകയും ചെയ്യുന്നതാണ്. ഭൂമിയുടെ കേന്ദ്രമായ കഅ്ബത്തിങ്കല് വെച്ചാണ് അ ല്ലാഹുവിന്റെ 'വിചാരണാ മഹാസഭ' നടക്കുക. അന്ന് ജിബ്രീലും മലക്കുകളുമടക്കം എ ല്ലാ സൃഷ്ടികളും ഹാജരാക്കപ്പെടുകയും അല്ലാഹുവിന്റെ സിംഹാസനത്തിന് ചുറ്റും അ ന്ന് കറങ്ങുന്നതായിട്ട് മലക്കുകളെ നീ കാണുകയും സൃഷ്ടികള്ക്കിടയില് അദ്ദിക്ര് കൊണ്ട് വിധി കല്പിക്കപ്പെടുകയുമായി, സര്വ്വസ്തുതിയും സര്വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനാണ് എന്ന് പറയപ്പെടുകയുമായി എന്ന് 39: 75 ല് പറഞ്ഞിട്ടുണ്ട്. 2: 210; 16: 33 വിശദീകരണം നോക്കുക.