( അശ്ശുഅറാഅ് ) 26 : 121

إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُمْ مُؤْمِنِينَ

നിശ്ചയം, അതില്‍ ഒരു ദൃഷ്ടാന്തം തന്നെയുണ്ട്, എന്നാല്‍ അവരില്‍ അധിക പേരും വിശ്വാസികളായില്ല.

ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്ന സൂക്ഷ്മാലുക്കള്‍ക്കുതന്നെ യാണ് നല്ല പര്യവസാനമുള്ളത് എന്നാണ് നൂഹിനെയും കൂടെയുള്ളവരെയും നിറക്കപ്പെ ട്ട കപ്പലില്‍ രക്ഷപ്പെടുത്തുകയും ബാക്കിയുള്ളവരെ മുഴുവന്‍ മുക്കിക്കൊല്ലുകയും ചെയ് ത സംഭവത്തില്‍ നിന്നുള്ള പാഠം. നൂഹിനെയും കൂടെയുള്ള വിശ്വാസികളെയും രക്ഷ പ്പെടുത്തിയ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രന്ഥം വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ഫുജ്ജാറുകളും 56: 82 ല്‍ പറഞ്ഞ പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നതിനാല്‍ വിശ്വാസികളാവുകയില്ല. 11: 49; 12: 105; 71: 27-28 വിശദീകരണം നോക്കുക.