( അശ്ശുഅറാഅ് ) 26 : 166

وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُمْ مِنْ أَزْوَاجِكُمْ ۚ بَلْ أَنْتُمْ قَوْمٌ عَادُونَ

-നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ നാഥന്‍ സൃഷ്ടിച്ചിട്ടുള്ള ഇണകളില്‍ നിന്നു ള്ളവരെ നിങ്ങള്‍ വെടിയുകയുമാണോ? അല്ല, നിശ്ചയം നിങ്ങള്‍ പരിധിവിട്ട ഒരു ജനത തന്നെയാകുന്നു.

ആ ജനത വികാരം ശമിപ്പിക്കുന്നതിന് അവര്‍ക്കുവേണ്ടി സൃഷ്ടിച്ചിട്ടുള്ള അവ രില്‍ പെട്ട ഇണകളായ സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് സ്വവര്‍ഗത്തില്‍ പെട്ട പുരുഷ ന്മാരെയായിരുന്നു സമീപിച്ചിരുന്നത്.