فَقَرَأَهُ عَلَيْهِمْ مَا كَانُوا بِهِ مُؤْمِنِينَ
അങ്ങനെ അവന്‍ അത് അവരുടെ മേല്‍ വായിച്ച് കേള്‍പ്പിച്ചാലും അവര്‍ അ തുകൊണ്ട് വിശ്വസിക്കുന്നവരാകുമായിരുന്നില്ല.
ഗ്രന്ഥം അവതരിച്ച കാലത്തെ പ്രവാചകന്‍റെ അഭിസംബോധിതരായ കാഫിറു കള്‍ ചോദിച്ചിരുന്നത് ഇത് നിന്‍റെയും ഞങ്ങളുടെയും ഭാഷയിലുള്ളതാണ് എന്നിരിക്കെ ഇത് അല്ലാഹുവില്‍ നിന്നുള്ളതാണ് എന്ന് നീ പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങനെ വിശ്വസി ക്കുമെന്നായിരുന്നു. അഥവാ അവര്‍ വിദേശഭാഷയിലുള്ള ഒരു ഗ്രന്ഥമാണ് ആവശ്യപ്പെട്ടിരുന്നത്. അതിന് മറുപടിയായിക്കൊണ്ടാണ,് നാം ചില വിദേശഭാഷയില്‍ വായിക്കുന്ന ഗ്രന്ഥം വായിച്ചുകേള്‍പ്പിച്ചാലും അവര്‍ വിശ്വസിക്കുമായിരുന്നില്ല എന്ന് അല്ലാഹു ഈ സൂക്തത്തിലൂടെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ അന്നത്തെ കാഫിറുകളുടെ ചോദ്യത്തിന് മ റുപടിയായി ഇന്ന,് ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാ ത്തതും ഹൃദയത്തിന്‍റെ ഭാഷയിലുള്ളതുമായ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ പ്രസ്തുത ഗ്രന്ഥത്തെ തിരിച്ചറിയാത്ത അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അക്രമികളും തെമ്മാടികളും ദുഷ്ടജീവികളുമാണ്. അവരെപ്പോലെ ലോകത്തുള്ള ഇതര ജനവിഭാഗങ്ങളും 46: 35 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ത്വാഗൂത്തിനെ സേവിച്ചുകൊണ്ടിരിക്കു ന്നവരാകുമ്പോഴാണ് ലോകം അവസാനിക്കുക. 10: 15-16, 60; 41: 44; 54: 17 വിശദീകര ണം നോക്കുക.