( അശ്ശുഅറാഅ് ) 26 : 211

وَمَا يَنْبَغِي لَهُمْ وَمَا يَسْتَطِيعُونَ

അത് അവര്‍ക്ക് യോജിച്ചതുമല്ല, അത് അവര്‍ക്ക് സാധ്യവുമല്ല.

മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും ജിന്നുപിശാചുക്കളും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെത്തൊട്ട് തടഞ്ഞുകൊണ്ടാണ് പിശാചിന്‍റെ വീടായ നരകക്കുണ്ഠാരത്തിലേക്ക് ഫാജിറുകളെ കൊണ്ടുപോകുന്നത്. ഇത്തരം അക്രമികള്‍ വിധിദിവസം "എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് പിശാച് എന്നെ അതിനെത്തൊട്ട് തടഞ്ഞല്ലോ! പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ!" എ ന്ന് വിലപിക്കുന്ന രംഗം മുന്നറിപ്പ് നല്‍കിയത് 25: 27-29 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 6: 112; 81: 25-29 വിശദീകരണം നോക്കുക.