( അന്‍കബൂത്ത് ) 29 : 29

أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنْكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَنْ قَالُوا ائْتِنَا بِعَذَابِ اللَّهِ إِنْ كُنْتَ مِنَ الصَّادِقِينَ

നിശ്ചയം, പ്രകൃതിമാര്‍ഗത്തെ മുറിച്ചുകളഞ്ഞ് നിങ്ങള്‍ പുരുഷന്മാരെയാണ് വി കാരം ശമിപ്പിക്കുന്നതിന് കൊണ്ടുവരുന്നത്, നിങ്ങള്‍ ആ വിരോധിക്കപ്പെട്ട ക ര്‍മ്മം നിങ്ങളുടെ സദസ്സുകളിലും കൊണ്ടുവരുന്നുവല്ലോ? അപ്പോള്‍ അവന്‍റെ ജനതയുടെ മറുപടി ആകാതിരുന്നില്ല: നീ സത്യസന്ധന്‍മാരില്‍ പെട്ടവന്‍ ത ന്നെയാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കിങ്ങ് കൊണ്ടുവരിക എ ന്ന് പറയുകയല്ലാതെ.

മനുഷ്യരില്‍ ഇണകളെ സൃഷ്ടിച്ചിട്ടുള്ളത് പ്രകൃതിപരമായ രീതിയില്‍ ഇണചേരു ന്നതിനും സന്താനോത്പാദനത്തിനും വേണ്ടിയാണ്. എന്നാല്‍ ലൂത്തിന്‍റെ ജനത സ്ത്രീ കളെ ഒഴിവാക്കിക്കൊണ്ട് പ്രകൃതിക്ക് വിരുദ്ധമായി പുരുഷന്മാരെയായിരുന്നു കാമവികാരം ശമിപ്പിക്കുന്നതിന് സമീപിച്ചിരുന്നത്. അതാണ് പ്രകൃതിമാര്‍ഗത്തെ മുറിച്ചു കളഞ്ഞുകൊണ്ട് എന്ന് സൂക്തത്തില്‍ പറഞ്ഞത്. ആ ഭ്രാന്തന്‍ ജനത പ്രസ്തുത മ്ലേച്ഛകര്‍മ്മം അവരുടെ സ ദസ്സുകളിലും സമ്മേളനങ്ങളിലും പരസ്യമായി ചെയ്യുന്നവരായിരുന്നു. അവരോട് അതില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ലൂത്ത് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അവര്‍ ശിക്ഷക്കു വേണ്ടി വെല്ലുവിളി നടത്തുകയാണുണ്ടായത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും തന്നെയാണ് സ്വവര്‍ഗരതി, വ്യഭിചാരം, കവര്‍ച്ച, കൊള്ള, കൊല, തീവ്രവാദം, ബലാല്‍സംഗം തുടങ്ങി 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍തുടരുന്നത്. അതുകൊണ്ടാ ണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ കാഫിറുകളും ഭ്രാന്തന്മാരുമായ ഇവ രെ ദുഷ്ടജീവികളെന്ന് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നരകക്കുണ്ഠത്തിലേക്ക് തങ്ങളുടെ മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ച ഇവര്‍ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണെ ന്ന് 56: 82 ല്‍ പറഞ്ഞിട്ടുണ്ട്. 7: 86, 189; 8: 48; 26: 165-167 വിശദീകരണം നോക്കുക.