مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ ۚ وَبِئْسَ الْمِهَادُ
അത് ഐഹിക ജീവിതത്തിലെ തുച്ഛമായ വിഭവം മാത്രമാണ്, പിന്നീട് അവരു ടെയെല്ലാം സങ്കേതം നരകകുണ്ഠമാണ്-എത്രമോശപ്പെട്ട തൊട്ടിലുകളുമാണത്!
കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളാണ് ഗ്രന്ഥത്തില്‍ 520 സൂക്തങ്ങളിലും പറഞ്ഞ കാഫിറുകള്‍. അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി അത്തരം കാഫിറുകളുടെ ലക്ഷ്യബോധമില്ലാതെയുള്ള ജീവിതത്തില്‍ ആകൃഷ്ടനാകരുത് എന്നാണ് സൂക്തം കല്‍പിക്കുന്നത്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ കാരുണ്യമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അവരുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിയവരാണ് എന്ന് 14: 28-29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇത്തരം കാഫിറുകളോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്' എന്ന് പറയാന്‍ 14: 30 ലൂടെയും; ഉടമയുടെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന, ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്ന കാഫിറിനോട് 'നീ നിന്‍റെ നിഷേധം കൊണ്ട് അല്‍പകാലം ഇവിടെ സുഖിക്കുക, നിശ്ചയം നീ നരകവാസികളില്‍ പെട്ടവനാണ്' എന്ന് പറയാന്‍ 39: 8 ലൂടെയും കല്‍പിക്കപ്പെട്ടിട്ടുണ്ട്. നിശ്ചയം നാം കാഫിറുകളായ ഫുജ്ജാറുകള്‍ക്ക് നരകക്കുണ്ഠം വിരുന്നായി ഒരുക്കിവെച്ചിട്ടുണ്ടെന്ന് 18: 102 ല്‍ പറഞ്ഞിട്ടുണ്ട്.
'ഓ ഞങ്ങളുടെ നാഥാ! അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് തങ്ങളുടെ ജീവിതം കളിയും തമാശയുമായി തെരഞ്ഞെടുത്ത കാഫിറുകളായ കെട്ടജനതയില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തരുതേ; അവരെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും മുഹൈമിനായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ വിദൂരമാക്കേണമേ! ഓ മുഹൈമിനേ, ഓ മുഹൈമിന്‍ അവതരിപ്പിച്ചിട്ടുള്ളവനേ, ഓ നിഷ്പക്ഷവാനായ കാരുണ്യവാനേ' എന്ന് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. 2: 6-7, 39; 3: 116, 182 വിശദീകരണം നോക്കുക.