بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّهَ يُحِبُّ الْمُتَّقِينَ
അതെ, ആരാണ് അവനുമായി ചെയ്ത ഉടമ്പടി പാലിച്ചുകൊണ്ടും സൂക്ഷ്മത കൈക്കൊണ്ടും ജീവിക്കുന്നത്, അപ്പോള്‍ നിശ്ചയം അല്ലാഹു സൂക്ഷ്മാലുക്ക ളായവരെ ഇഷ്ടപ്പെടുന്നവന്‍ തന്നെയാണ്.
2: 2 ല്‍ പറഞ്ഞ സന്മാര്ഗമായ അദ്ദിക്ര്‍ ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പിന്‍ പറ്റുകതന്നെ വേണം. എഴുത്തും വായനയും അറിയാത്തവര്‍ക്കും അദ്ദിക്ര്‍ ഹൃദയത്തി ന്‍റെ ഭാഷയില്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിരിക്കുന്നു എന്ന് 54: 17 ല്‍ പറഞ്ഞിട്ടുണ്ട്. 7: 172-173 ല്‍ പറഞ്ഞ സ്വര്‍ഗത്തില്‍ വെച്ച് ചെയ്ത ഉടമ്പടി അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി ഇഹലോക ജീവിതത്തില്‍ പാലിക്കാതിരുന്നാല്‍ അവരുടെ ജീവിതം പിശാചിനു ള്ളതായിത്തീരുന്നതും അവര്‍ ഭ്രാന്തന്മാരും നരകത്തില്‍ കരിക്കപ്പെടുന്നവരാകുന്നതുമാ ണ് എന്ന് 36: 59-62 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യമായ അദ്ദിക്ര്‍ വന്നുകിട്ടുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാണ് സൂക്ഷ്മാലുക്കളെന്ന് 39: 33 ല്‍ പറഞ്ഞിട്ടു ണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അല്ലാഹുവുമായി ചെയ്ത ഉടമ്പടി പാലിക്കാതെ അല്ലാഹുവി നെ വിസ്മരിച്ച് ജീവിക്കുന്നവരാണ് കപടവിശ്വാസികളായ തെമ്മാടികള്‍. ഒറ്റക്കൊറ്റക്കായിട്ടാണ് ഓരോ മനുഷ്യനും-ആണും പെണ്ണും-അല്ലാഹുവിന്‍റെ മുമ്പില്‍ ഉത്തരം പറയേ ണ്ടിവരിക എന്ന് 6: 94; 18: 48; 19: 95 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 2: 38-39, 185-186 വിശദീകരണം നോക്കുക.