( അര്‍റൂം ) 30 : 10

ثُمَّ كَانَ عَاقِبَةَ الَّذِينَ أَسَاءُوا السُّوأَىٰ أَنْ كَذَّبُوا بِآيَاتِ اللَّهِ وَكَانُوا بِهَا يَسْتَهْزِئُونَ

പിന്നെ, തിന്മകള്‍ പ്രവര്‍ത്തിച്ചവരുടെ പര്യവസാനം ഏറ്റവും ദുഷിച്ചതായി, അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കു ന്നവരും അവയെ പരിഹസിച്ചുകൊണ്ടിരുന്നവരുമായതിനാല്‍.

3: 7 ല്‍ വിവരിച്ച കാഫിറുകളായ ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലേക്കാണെന്ന് 82: 14 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറു കളോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ 9: 73 ലൂടെ ക ല്‍പിക്കപ്പെട്ടിട്ടുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കണമെന്ന ലക്ഷ്യമുള്ള വിശ്വാസിയുടെ പ്രാ ര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 91; 11: 8; 22: 51 വി ശദീകരണം നോക്കുക.