( അര്‍റൂം ) 30 : 24

وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ

അവന്‍ ഉണ്ട് എന്നതിന് തെളിവാണ്-ഭയവും പ്രതീക്ഷയും ഉളവാക്കിക്കൊണ്ട് നിങ്ങളെ മിന്നല്‍പിണര്‍ കാണിച്ചുതരുന്നതും ആകാശത്തുനിന്ന് വെള്ളമിറക്കു ന്നതും അങ്ങനെ അതുകൊണ്ട് ഭൂമിയെ അതിന്‍റെ മരണശേഷം ജീവിപ്പിക്കു ന്നതും, നിശ്ചയം അതില്‍ ചിന്തിക്കുന്ന ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്. 

പ്രപഞ്ചനാഥന്‍ ഇത്തരം വ്യവസ്ഥകളെല്ലാം സജ്ജീകരിച്ചിട്ടുള്ളത് മിഥ്യയായിട്ടല്ല. ബുദ്ധിശക്തി നല്‍കി മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചത് നാഥന്‍റെ പ്രാതിനിധ്യം വഹിച്ച് പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനാണ്. എന്നാല്‍ ചിന്താശക്തി ഉ പയോഗപ്പെടുത്താത്ത, ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും ഗ്രന്ഥത്തെ തള്ളിപ്പറയുകവഴി ലക്ഷ്യബോധം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമായി നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണ് എന്ന് അവര്‍ 7: 179 ല്‍ വായിച്ചിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതയില്‍ പെട്ട ഏതൊരാ ള്‍ക്കും സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ അവന്‍/അവള്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. എന്നാല്‍ പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ജൈന ര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ നാഥനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വാസം രൂപപ്പെടുത്തി സല്‍ക്കര്‍മ്മങ്ങള്‍ ചെയ് താല്‍ അവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതിനാല്‍ ഇനി അവര്‍ അദ്ദിക്റിലേക്കും അതുവഴി സ്വര്‍ ഗത്തിലേക്കും തിരിച്ച് വരികയില്ല എന്ന് 2: 18 ലും; അവര്‍ ബധിരരും അന്ധരും ഊമരുമാ യി നരകക്കുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെടാനുള്ളവരാണ് എന്ന് 17: 96-98; 25: 33-34, 65-66 സൂക്തങ്ങളിലും അവര്‍ വായിച്ചിട്ടുണ്ട്. 13: 12-13; 16: 65-67 വിശദീകരണം നോക്കുക.