أَفَمَنْ كَانَ مُؤْمِنًا كَمَنْ كَانَ فَاسِقًا ۚ لَا يَسْتَوُونَ
അപ്പോള്‍ വിശ്വാസിയായിട്ടുള്ള ഒരുവന്‍ തെമ്മാടിയായിട്ടുള്ള ഒരുവനെപ്പോലെയാണോ, അവര്‍ സമമാവുകയില്ല.
ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വായിക്കുയും എന്നാല്‍ വിശ്വാസിയാകാനുള്ള അ ല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയായി മാറുകയും ചെയ്യാത്ത ഫുജ്ജാറുകളാണ് തെമ്മാടികള്‍. അതായത് അദ്ദിക്റിനെ അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന കപടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരെ അന്ധമായി പിന്‍പറ്റു ന്ന അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് തെമ്മാടി കള്‍. അവര്‍ അല്ലാഹുവിനെ വിസ്മരിച്ചതിനാല്‍ അല്ലാഹു അവരെയും വിസ്മരിച്ചിരിക്കുകയാണ്. 9: 67-68 ല്‍, കപടവിശ്വാസികളായ പുരുഷന്മാരും കപടവിശ്വാസികളായ സ്ത്രീക ളും ഒരേ വര്‍ഗത്തില്‍ പെട്ടവരാണ്. അവര്‍ തിന്മകൊണ്ട് കല്‍പിക്കുന്നവരും നന്മയെത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ നാഥന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന കാര്യത്തില്‍ കൈകള്‍ ചുരുട്ടുന്നവരും അല്ലാഹുവിനെ വിസ്മരിച്ചവരുമായതിനാല്‍ അല്ലാഹു അവരെയും വിസ്മരിച്ചിരിക്കുകയാണ്; നിശ്ചയം കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍! കപടവിശ്വാസികളായ പുരുഷന്മാര്‍ക്കും കപടവിശ്വാസികളായ സ്ത്രീക ള്‍ക്കും അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടിയിട്ട് അവയെ ഒന്നിനുപിറകെ മറ്റൊന്നായി തള്ളിപ്പറയുന്ന കുഫ്ഫാറുകള്‍ക്കും അല്ലാഹു നരകക്കുണ്ഠത്തിലെ തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും-അവര്‍ക്ക് അതുതന്നെ മതി; അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് സ്ഥായിയായ ശിക്ഷയുമാണുള്ളത് എന്ന് പറ ഞ്ഞിട്ടുണ്ട്. പ്രവാചകന്‍മാരെയും അവരിലൂടെ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെയും തള്ളി പ്പറഞ്ഞുകൊണ്ട് രക്തം ചിന്തുകയും നശീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ് ത് എല്ലാവരും അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ലോകം നശിക്കുക എന്ന് 6: 47; 46: 35 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 99, 159-160; 3: 86-88 വിശദീകരണം നോക്കുക.