( അഹ്സാബ് ) 33 : 25

وَرَدَّ اللَّهُ الَّذِينَ كَفَرُوا بِغَيْظِهِمْ لَمْ يَنَالُوا خَيْرًا ۚ وَكَفَى اللَّهُ الْمُؤْمِنِينَ الْقِتَالَ ۚ وَكَانَ اللَّهُ قَوِيًّا عَزِيزًا

കാഫിറുകളായവരെ അവരുടെ ദേഷ്യത്തോടുകൂടിത്തന്നെ അല്ലാഹു തിരിച്ച യക്കുകയും ചെയ്തു, അവര്‍ ഒരു ഗുണവും നേടിയില്ല, വിശ്വാസികള്‍ക്കു വേണ്ടി പൊരുതാന്‍ അല്ലാഹുതന്നെ എറ്റവും മതിയായവനുമായി, അല്ലാഹു ശക്തനായ അജയ്യനുമായിരിക്കുന്നു.

മദീനയില്‍ വളര്‍ന്നുവരുന്ന വിശ്വാസികളുടെ സംഘത്തെ നശിപ്പിക്കുന്നതിന് വേ ണ്ടി സര്‍വ്വശക്തിയും സംഭരിച്ച് തയ്യാറെടുത്തുവന്ന സഖ്യകക്ഷികളാണ് സൂക്തത്തില്‍ പറഞ്ഞ കാഫിറുകള്‍. അവരുടെ ഭാഷയിലാണ് ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് എന്നതിനാ ലും അവര്‍ അറിഞ്ഞുകൊണ്ട് അതിനെ ഇല്ലായ്മ ചെയ്യാന്‍ ഉദ്യമിച്ചതിനാലുമാണ് അവ രെ കാഫിറുകള്‍ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇത്തരം കാര്യങ്ങളെല്ലാം വിവരി ക്കുന്ന അദ്ദിക്റിനെ മൂടിവെച്ച് നന്മ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഓടിനടക്കുന്ന കപടവി ശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളും കുഫ്ഫാറുകളുമായ കാഫിറുകള്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടി രിക്കുന്നവരാണ്. ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടുന്നതാണ്. 3: 119; 6: 33; 9: 67-68; 33: 9 വിശദീകരണം നോക്കുക.