( അഹ്സാബ് ) 33 : 43

هُوَ الَّذِي يُصَلِّي عَلَيْكُمْ وَمَلَائِكَتُهُ لِيُخْرِجَكُمْ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَكَانَ بِالْمُؤْمِنِينَ رَحِيمًا

അവന്‍ തന്നെയാണ് നിങ്ങളുടെ മേല്‍ കാരുണ്യം ചൊരിയുന്നത്-അവന്‍റെ മല ക്കുകളും; നിങ്ങളെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവി പ്പിക്കുന്നതിന് വേണ്ടി, അവന്‍ വിശ്വാസികളോട് വളരെ കാരുണ്യവാന്‍ തന്നെ യുമായിരിക്കുന്നു.

കാരുണ്യം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അത് മലക്കുകള്‍ മുഖേ നയാണ് അല്ലാഹു ഇറക്കുന്നത്. അതാണ് അവന്‍റെ മലക്കുകളും കാരുണ്യം ചൊരിയുന്നു ണ്ട് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 13: 18-24, 28; 14: 1; 40: 7-9 വിശദീകരണം നോക്കുക.