( സബഅ് ) 34 : 17

ذَٰلِكَ جَزَيْنَاهُمْ بِمَا كَفَرُوا ۖ وَهَلْ نُجَازِي إِلَّا الْكَفُورَ

അത്, നാം അവര്‍ക്ക് അവര്‍ കാഫിറുകളായതുകൊണ്ട് നല്‍കിയ പ്രതിഫല മാണ്, കാഫിറുകള്‍ക്കല്ലാതെ നാം അങ്ങനെ പ്രതിഫലം കൊടുക്കുമോ?

സബഅ് വാസികള്‍ നാഥനെ മറന്ന് നന്ദികെട്ട കാഫിറുകളായപ്പോഴാണ് അവരു ടെ തോട്ടങ്ങള്‍ ഊഷരഭൂമിയാക്കി മാറ്റിയത്. എക്കാലത്തുള്ള കാഫിറുകള്‍ക്കും അങ്ങ നെത്തന്നെയാണ് പ്രതിഫലം കൊടുക്കുക എന്നതാണ് അതില്‍ നിന്നുള്ള പാഠം. 18: 32-44; 32: 21-22 വിശദീകരണം നോക്കുക.