( സബഅ് ) 34 : 34

وَمَا أَرْسَلْنَا فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ

ഒരു നാട്ടിലേക്കും മുന്നറിയിപ്പുകാരില്‍ നിന്ന് ആരെയും നാം അയച്ചിട്ടില്ല- അ തിലെ സുഖലോലുപന്മാര്‍ 'നിങ്ങള്‍ എന്തും കൊണ്ടാണോ അയക്കപ്പെട്ടിട്ടു ള്ളത്, നിശ്ചയം ഞങ്ങള്‍ അതിനെ നിഷേധിക്കുന്നവര്‍ തന്നെയാണ്' എന്ന് പറ ഞ്ഞിട്ടല്ലാതെ.

പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്തുള്ളവര്‍ മാത്രമല്ല, അതിനുമുമ്പും ശേഷവുമുള്ള കേമന്മാരും ഉന്നതരും അഹങ്കാരികളുമായ സുഖലോലുപന്മാര്‍ അദ്ദിക്റിനെ മൂടിവെ ക്കുകയും അനുയായികളെക്കൊണ്ട് അതിനെ കളവാക്കി തള്ളിപറയിപ്പിക്കുകയും ചെയ്യു മെന്നാണ് ഈ സൂക്തത്തിലൂടെ ത്രികാലജ്ഞാനിയായ നാഥന്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഭാരം വഹിക്കുന്ന കഴുതയെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നുണ്ടെങ്കിലും ലക്ഷ്യബോ ധം നഷ്ടപ്പെട്ടവരും പരലോകം കൊണ്ട് വിശ്വസിക്കാത്തവരുമായതിനാല്‍ ലോകത്ത് എ വിടെയും സുഖലോലുപതയിലും ആഢംബരങ്ങളിലും മുഴുകിയവരും മറ്റേതൊരു ജനവിഭാഗത്തെക്കാളും ധൂര്‍ത്തിലും പൊങ്ങച്ചത്തിലും മുന്‍പന്തിയിലായവരുമാണ് എന്ന് കാ ണാം. 3: 196-197; 6: 123-124; 41: 25; 43: 23 വിശദീകരണം നോക്കുക.