سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنْبِتُ الْأَرْضُ وَمِنْ أَنْفُسِهِمْ وَمِمَّا لَا يَعْلَمُونَ
എല്ലാ ഓരോ വസ്തുവിലും ഇണകളെ സൃഷ്ടിച്ച ഒരുവന് പരിശുദ്ധനാകുന്നു -ഭൂമിയില് നിന്ന് മുളച്ചുവരുന്നവയിലും അവരില് തന്നെയും, അവര്ക്ക് അറി വില്ലാത്തവയില് നിന്നും.
മനുഷ്യരെ എന്നപോലെ എല്ലാ ജീവജാലങ്ങളെയും സസ്യങ്ങളെയും ഇണകളായി സൃഷ്ടിച്ചവന് ഉപമയോ ഉദാഹരണമോ ഇല്ലാത്ത, കീര്ത്തനങ്ങള്ക്കും സ്തോത്രങ്ങള്ക്കു മുള്ള ഏക അവകാശിയായ അല്ലാഹുവാകുന്നു. വിഭജിക്കാന് കഴിയാത്തത് ആറ്റമാണെ ന്നാണ് മുന്കാലങ്ങളില് വിശ്വസിച്ചുപോന്നിരുന്നത്. എന്നാല് ആറ്റത്തില് പോലും ഇല ക്ട്രോണ്, പ്രോട്ടോണ് ജോടികളുണ്ടെന്ന് ഇന്ന് കണ്ടെത്തിയിരിക്കുന്നു. സൂര്യനും അതിനു ചുറ്റും കറങ്ങുന്ന കുറേ ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂഥം മാത്രമേ മുന്കാലങ്ങളില് അറിയപ്പെട്ടിരുന്നുള്ളൂ. എന്നാല് ഇന്ന് ധാരാളം സൗരയൂഥങ്ങളടങ്ങിയ ആകാശഗംഗ എ ന്ന ഗ്യാലക്സിയും അതുപോലെയുള്ള മറ്റനേകം ഗ്യാലക്സികളും കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് 'അവര്ക്ക് അറിവില്ലാത്തവയില് നിന്നും ഇണകളെ സൃഷ്ടിച്ചവന്' എന്ന് പറഞ്ഞതിന്റെ വിവക്ഷ. 16: 8; 30: 21; 51: 47-49 വിശദീകരണം നോക്കുക.