( യാസീന്‍ ) 36 : 41

وَآيَةٌ لَهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ

നിറക്കപ്പെട്ട കപ്പലില്‍ നാം വഹിച്ചവരുടെ സന്തതികളാണ് ഇവര്‍ എന്നത് നി ശ്ചയം ഇവര്‍ക്കൊരു ദൃഷ്ടാന്തം തന്നെയുമാകുന്നു.

നിറക്കപ്പെട്ട കപ്പല്‍ കൊണ്ടുദ്ദേശിക്കുന്നത് നൂഹിന്‍റെ കപ്പലാണ്. അതില്‍ രക്ഷപ്പെ ടുത്തിയ വിശ്വാസികളുടെ സന്തതികളാണ് ഇന്ന് ലോകത്തുള്ള എല്ലാ മനുഷ്യരും. 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും കുഫ്ഫാറുകളും, ' അ ക്കൂട്ടരാണ് ആദം സന്തതി പരമ്പരകളില്‍ നിന്ന് അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരായ നബിമാര്‍, നൂഹിന്‍റെ കപ്പലില്‍ രക്ഷപ്പെട്ടവരുടെ സന്തതി പരമ്പരകളില്‍ പെട്ടവര്‍, ഇബ്റാഹീമിന്‍റെയും ഇസ്റാഈലിന്‍റെയും സന്തതി പരമ്പരകളില്‍ പെട്ടവര്‍, സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവരും നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ഭൂമിയിലേക്ക് അവതരിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 313 പ്രവാചകന്മാരും; അവര്‍ക്ക് നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ നാഥന്‍റെ സാമീപ്യം നേടുന്നതിനുവേണ്ടി കരഞ്ഞുകൊണ്ട് സാഷ്ടാംഗത്തില്‍ വീഴുന്നതാണ്' എന്ന് പറയുന്ന 19: 58 വായിക്കുന്നുണ്ടെങ്കിലും അവര്‍ പ്രസ്തുത സാഷ്ടാംഗപ്രണാമം ചെയ്യാതിരിക്കുകവഴി ഞങ്ങള്‍ വിശ്വാസികളില്‍ പെട്ടവരല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നവരാണ്. 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധകമായ അവര്‍ ആത്മാവ് പങ്കെടുക്കാതെ ജഡം കൊ ണ്ട് നമസ്കാരത്തില്‍ കോഴി കൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുന്നവരരുമാണ്. 11: 48; 17: 3; 26: 119-120 വിശദീകരണം നോക്കുക.