( യാസീന്‍ ) 36 : 60

أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَنْ لَا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

ഓ ആദം സന്തതികളേ! നിങ്ങള്‍ പിശാചിനെ സേവിക്കരുതെന്ന് ഞാന്‍ നിങ്ങ ളോട് ഉടമ്പടി വാങ്ങിയിട്ടുണ്ടായിരുന്നില്ലേ? നിശ്ചയം അവന്‍ നിങ്ങള്‍ക്ക് വ്യ ക്തമായ ശത്രുവാണ്.

വിധിദിവസം ഭ്രാന്തന്മാരോട് മാറിനില്‍ക്കാന്‍ പറഞ്ഞ് അവരെ വിചാരണ നടത്തു ന്ന രംഗമാണിത്. ആദം സന്തതികളോട്: പിശാചിന് ഇബാദത്ത് ചെയ്യരുത് അഥവാ അ വനെ സേവിക്കരുത്, അവനെ സഹായിക്കരുത് എന്നുള്ള ഉടമ്പടി വാങ്ങിയതായി ഗ്രന്ഥ ത്തില്‍ എവിടെയും കാണുകയില്ല. മറിച്ച് ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് 'ഞാനല്ലെയോ നിങ്ങളുടെ ഉടമ' എന്ന് ചോദിച്ചപ്പോള്‍ അവര്‍ എല്ലാവരും 'അതേ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹി ക്കുന്നു' എന്ന് മറുപടി പറയുകയുണ്ടായി. 7: 172-173 ല്‍ പറഞ്ഞ പ്രസ്തുത ഉടമ്പടി പാ ലിച്ച് നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലുമെല്ലാം അല്ലാഹ് എന്ന സ്മരണയില്‍ നിലകൊള്ളാത്തവരെല്ലാം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസി മാത്രമേ 3: 102 ല്‍ പറഞ്ഞ പ്രകാരം മുസ്ലിമായി മരണപ്പെടുകയുള്ളൂ. വിശ്വാസിയാകാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കു ന്നവരാണെങ്കിലും 7: 37 ല്‍ പറഞ്ഞ പ്രകാരം മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. ഉള്‍ക്കാഴ്ചാദായ കമായ അദ്ദിക്ര്‍ കൊണ്ട് പിശാചിനെയും അല്ലാഹുവിനെയും തിരിച്ചറിഞ്ഞ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കാത്തവരെയെല്ലാം 4: 118 ല്‍ വിവരിച്ച പ്രകാരം പിശാച് പാട്ടിലാക്കുന്ന താണ്. 6: 112; 19: 44; 23: 97-98; 35: 5-6, 8 വിശദീകരണം നോക്കുക.