( സ്വാഫ്ഫാത്ത് ) 37 : 105

قَدْ صَدَّقْتَ الرُّؤْيَا ۚ إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

നിശ്ചയം, നീ നിന്‍റെ കാഴ്ച സത്യപ്പെടുത്തിയിരിക്കുന്നു, നിശ്ചയം നാം അപ്രകാ രമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുക!

 പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവരാണ് ഇന്ന് അല്ലാഹുവി നെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. നിന്‍റെ നാഥനുമായുള്ള കൂടിക്കാഴ്ച ഞങ്ങള്‍ വിശ്വസിക്കുകയില്ല, ഞങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്ന ഒരു ഗ്രന്ഥം ഇറക്കിത്തന്നാലല്ലാതെ എന്ന് പ്രവാചകനോട് തന്‍റെ ജനത പറഞ്ഞതായി 17: 93 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ട ജനതയായിരിക്കുന്നു എന്ന് 25: 17-18 ലും; അക്രമികളായ അവര്‍ ഓരോരുത്തരും വിധിദിവസം എനിക്ക് അ ദ്ദിക്ര്‍ വന്നുകിട്ടിയ ശേഷം പിശാച് എന്നെ അതില്‍ നിന്നാണല്ലോ തടഞ്ഞത് എന്ന് വി ലപിക്കുന്ന രംഗം 25: 27-29 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 25: 33-34; 37: 80; 53: 11, 17 വിശദീകരണം നോക്കുക.