وَفَدَيْنَاهُ بِذِبْحٍ عَظِيمٍ
നാം മഹത്തായ ഒരു ബലികൊണ്ട് അവന് പകരം വെക്കുകയുമുണ്ടായി.
ഇബ്റാഹീമും ഇസ്മാഈലും ബലി അറുക്കാനും ബലി അറുക്കപ്പെടാനും സ്വമേധ യാ സന്നദ്ധരായപ്പോള്‍ അല്ലാഹുതന്നെ ഒരു മുട്ടനാടിനെ നല്‍കിക്കൊണ്ട് ഇബ്റാഹീമി നോട് ഇസ്മാഈലിന് പകരം അതിനെ അറുക്കാന്‍ കല്പിക്കുകയാണുണ്ടായത്. ആ ബ ലിയെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ബലിപെരുന്നാള്‍ കൊണ്ടാടുന്നതും ബലി അറുക്കുന്നതും.
അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യജിക്കാന്‍ സന്നദ്ധനാവുക എന്നതാണ് ബലികൊണ്ട് ഉദ്ദേശിക്കുന്നത്. ഇബ്റാഹിമിന് ഐഹികലോകത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് മകനോടായിരുന്നതുകൊണ്ടാണ് മകനെ ബലിയര്‍പ്പിക്കാന്‍ ആ വശ്യപ്പെട്ടത്. ഓരോരുത്തരും അവരവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് അല്ലാഹുവിന്റെ മാര്‍ ഗത്തില്‍ വിനിയോഗിക്കാന്‍ തയ്യാറാവണം എന്നാണ് യഥാര്‍ത്ഥത്തില്‍ ആ ബലി നല്കുന്ന സന്ദേശം. ഉള്‍ക്കാഴ്ചാ ദായകമായ അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ തിരിച്ചറിയാത്ത കാഫി റുകള് ബലിയുടെ പേരില്‍ മൃഗങ്ങളെ കൊല്ലുന്നതിലൂടെ അവര്‍ക്ക് പുണ്യം ലഭിക്കുകയില്ല എന്ന് മാത്രമല്ല, ന്യായം കൂടാതെ ആത്മാവിനെ കൊന്നതിനുള്ള പാപഭാരം വഹിക്കേ ണ്ടിവരികയാണ് ചെയ്യുക. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ഉപ കരണമായ അദ്ദിക്ര്‍ ജാതി-മത-വര്‍ണ്ണ-ലിംഗ-ഭാഷ-ദേശ ഭേദമന്യേ ലോകരില്‍ പ്രച രിപ്പിക്കുന്നതിന് വേണ്ടി സര്‍വ്വകഴിവുകളും നീക്കിവെയ്ക്കലാണ് ഇന്നത്തെ ഏറ്റവും വലി യ ത്യാഗവും ബലിയും. 3: 92; 22: 37, 78; 39: 36-37 വിശദീകരണം നോക്കുക.