( സ്വാഫ്ഫാത്ത് ) 37 : 125

أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ

നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും സൃഷ്ടികര്‍ത്താക്കളില്‍ ഏ റ്റവും ഉത്തമനായവനെ വെടിയുകയും ചെയ്യുന്നുവോ?

മൂസായുടെയും ഹാറൂനിന്‍റെയും കാലശേഷം ഇസ്റാഈല്‍ സന്തതികള്‍ ഫലസ് തീനിലുണ്ടായിരുന്ന തദ്ദേശീയരുമായി കൂടിക്കലര്‍ന്ന് ജീവിച്ചതിന്‍റെ ഫലമായി അവരി ലെ ബിംബാരാധനയും ദുരാചാരങ്ങളുമെല്ലാം ക്രമേണ ഇസ്റാഈല്യരിലും പകരുകയു ണ്ടായി. അവര്‍ ആരാധിച്ചിരുന്ന ഒരു ദേവന്‍റെ പേരായിരുന്നു 'ബഅ്ല്‍'. സൃഷടികര്‍ത്താ ളില്‍ ഏറ്റവും ഉത്തമന്‍ പ്രപഞ്ചനാഥനായ അല്ലാഹു തന്നെയാണ്. അവനെ പരിചയപ്പെ ടുത്താനാണ് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ ത്തുന്ന 9: 67-68 ല്‍ പറഞ്ഞ കപടവിശ്വാസികളും കുഫ്ഫാറുകളും അദ്ദിക്ര്‍ മൂടിവെച്ച് ര ക്തബീജകനായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്. 1: 1-4; 23: 14; 32: 4വിശദീകരണം നോക്കുക.