( സ്വാഫ്ഫാത്ത് ) 37 : 156
أَمْ لَكُمْ سُلْطَانٌ مُبِينٌ
അതോ നിങ്ങള്‍ക്ക് വ്യക്തമായ വല്ല പ്രമാണവുമുണ്ടോ?
'പ്രമാണവുമുണ്ടോ' എന്ന് ചോദിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വേദത്തില്‍ നി ന്നുള്ള വല്ല തെളിവുമുണ്ടോ എന്നാണ്. ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനി ല്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെ ന്ന് 83: 7 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 5: 48; 16: 44; 21: 24 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ സ ത്യവും തെളിവുമായ അദ്ദിക്റിനെ മൂടിവെച്ചത് കാരണം അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 111-113; 9: 55, 85 വിശദീകരണം നോക്കുക.