( സ്വാഫ്ഫാത്ത് ) 37 : 164

وَمَا مِنَّا إِلَّا لَهُ مَقَامٌ مَعْلُومٌ

നിര്‍ണയിക്കപ്പെട്ട ഒരു സ്ഥാനമുണ്ടായിക്കൊണ്ടല്ലാതെ ഞങ്ങളില്‍ ആരും ത ന്നെയില്ല.

 'ഞങ്ങളില്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളില്‍ എന്നാണ്. മലക്കുകള്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം വകുപ്പുകള്‍ കൊണ്ട് ഏല്‍പിക്കപ്പെട്ടവരാണ്. 6: 60; 13: 11; 32: 11 വിശദീകരണം നോക്കുക.